ഒരാഴ്ചയോളം നീണ്ടുനിന്ന മമ്പുറം ആണ്ടു നേർച്ച ഇന്ന് സമാപിക്കും.
നേര്‍ച്ചയുടെ പ്രധാന ചടങ്ങുകളിലൊന്നായ അന്നദാനം ഇന്ന് രാവിലെ എട്ട് മണിക്ക് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് അബ്ദുര്‍റഹ്‌മാന്‍ ജിഫ്രി തങ്ങള്‍ കോഴിക്കോട് അധ്യക്ഷത്ത വഹിച്ചു. സയ്യിദ് അഹ്‌മദ് ജിഫ്രി തങ്ങള്‍ മമ്പുറം, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി, പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ, സയ്യിദ് ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ തുടങ്ങിയവര്‍ സംബന്ധിച്ചു.
ഒരു ലക്ഷത്തിലധികം നെയ്ച്ചോര്‍ പാക്കറ്റുകള്‍ അന്നദാനത്തിനായി തയ്യാറാക്കിയിട്ടുണ്ട്.
രാവിലെ ഒമ്പത് മണിക്ക് തന്നെ അന്നദാനം വാങ്ങാ നുള്ള ആയിരങ്ങളുടെ നീണ്ട ക്യൂ ആണ് മമ്പുറം പുതിയ പാലംകടന്നിരിക്കുന്നു വിശ്വാസികളുടെ നിര.
ഇപ്പുറത്ത് വി കെ പടി റോഡിൽ മമ്പുറം വെട്ടം അങ്ങാടിയിലേക്ക് നീണ്ടിരിക്കുന്നു ക്യൂ.
ഉച്ചക്ക് ഒന്നരക്ക് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന മൗലിദ് ഖത്മ് ദുആ മജ്ലിസോടെ ഒരാഴ്ച കാലത്തെ 186-ാമത് മമ്പുറം ആണ്ടുനേര്‍ച്ചയ്ക്ക് കൊടിയിറങ്ങും.
إرسال تعليق
Thanks