മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ വെച്ച് എക്സൈസ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 79.482 ഗ്രാം മെത്താഫിറ്റാമിൻ കൈവശം വെച്ച കുറ്റത്തിന് ബാംഗ്ലൂർ - ബത്തേരി കെ എസ് ആർ ടി സി ബസിലെ യാത്രക്കാരനായ പറമ്പിൽപീടിക മൂച്ചിക്കൽ പള്ളിയാളി ആബിദ്(35) എന്നയാളെ അറസ്റ്റ് ചെയ്തു.
ബാംഗളൂരുവിൽ നിന്നും കോഴിക്കോട്ടേക്ക് വിൽപ്പനക്കായി കൊണ്ടുപോയ മെത്താംഫിറ്റമിനാണ് പിടികൂടിയത്. പ്രതിയെ തുടർ നടപടികൾക്കായി സുൽത്താൻ ബത്തേരി റെയിഞ്ച് ഓഫീസിലേക്ക് കൈമാറി.
إرسال تعليق
Thanks