തിരൂരങ്ങാടി: പത്താം ക്ലാസ് വിദ്യാർത്ഥിനിയെ ബലാൽസംഘം ചെയ്ത് ഗർഭിണിയാക്കിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ അമ്മാവനായ പെരുവള്ളൂർ കാടപ്പടി സ്വദേശിയായ യുവാവിനെയാണ് തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്.
പത്താം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി ചികിൽസാർത്ഥം ആശുപത്രിയിലെത്തിയപ്പോൾ നടത്തിയ പരിശോധയിലാണ് ഏഴ് മാസം ഗർഭിണിയാണെന്ന് കണ്ടെത്തിയത്. തുടർന്ന് ആശുപത്രി അധികൃതർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയുടെ അമ്മാവനാണ് പ്രതിയെന്ന് കണ്ടെത്തിയത്. തുടർന്ന് യുവാവിനെതിരെ തിരൂരങ്ങാടി പോലീസ് പോക്സോ ആക്ട് പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്റ് ചെയ്തു.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ.
إرسال تعليق
Thanks