മലപ്പുറം: നിപ രോഗം ബാധിച്ച് ചികിൽസയിലായിരുന്ന മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ 14 കാരൻ മരണപ്പെട്ടു . കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസയിലായിരുന്നു. ഇക്കഴിഞ്ഞ പത്താം തിയ്യതിയാണ് കുട്ടിക്ക് പനി ബാധിച്ചത്.
ഇന്നലെയാണ് കുട്ടിക്ക് നിപ രോഗം സ്ഥിരീകരിച്ചത്. വെന്റിലേറ്ററിലായിരുന്ന കുട്ടി ഇന്ന് രാവിലെ 11.20 ഓടെയാണ് മരണത്തിന് കീഴടങ്ങിയത്. കുട്ടിയുടെ പിതാവും സഹോദരനും ചികിൽസയിലാണ്.
നിപ പ്രോട്ടോകോൾ പാലിച്ച് കുടുംബാംഗങ്ങളുമായി ആലോചിച്ച് സംസ്കാരം നടത്തുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു.
സംസ്ഥാനത്ത് ഇതോടെ നിപ രോഗം പിടിപ്പെട്ട് മരിച്ചവരുടെ എണ്ണം ഇതോടെ 21 ആയി.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ
إرسال تعليق
Thanks