പ്ലസ് വൺ അലോട്ട്മെന്റിൽ സീറ്റ് കാത്തിരുന്ന കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി


 പരപ്പനങ്ങാടി : പ്ലസ് വൺ അലോട്ട്മെന്റിൽ സീറ്റ് ലഭിക്കാത്തതിൽ മനംനൊന്ത വിദ്യാർത്ഥിനി ആത്മാഹത്യ ചെയ്‌തു.

 പുത്തരിക്കൽ ജയകേരള റോഡിൽ പുതിയൻ്റെകത്ത് മുഹമ്മദ് ബഷീർ - റാബിയ ദമ്പതികളുടെ മകൾ ഹാദി റുഷ്ദ (15) ആണ് മരിച്ചത്. ഇന്ന് (ചൊവ്വാഴ്‌ച) വൈകീട്ട് അഞ്ചു മണിയോടെ മുറിയിൽ തൂങ്ങിമരിക്കുകയായിരുന്നു.


പ്ലസ് വൺ സീറ്റിനായുള്ള രണ്ട് അലോട്ട്‌മെൻ്റിലും സീറ്റ് ലഭിക്കാത്തതിലും, ഒപ്പമുള്ള വിദ്യാർഥികൾക്കടക്കം അലോട്ട്മെൻ്റിൽ സീറ്റ് ലഭിച്ചതിനെ തുടർന്നും കുട്ടി സങ്കടപ്പെട്ടിരുന്നതായി ബന്ധുക്കൾ പറയുന്നു.


(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാന സികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക. ടോൾ ഫ്രീ നമ്പർ: 1056, 0471-2552056)

Post a Comment

Thanks

Previous Post Next Post