ചെമ്മാട്: പച്ച മണ്ണിൻറെ ഗന്ധമറിയുക പച്ച മനുഷ്യൻറെ രാഷ്ട്രീയം പറയുക' എന്ന ശീർഷകത്തിൽ യുവജനങ്ങളിൽ കാർഷിക സംസ്കാരം വളർത്തുന്നതിനായി എസ് വൈ എസ് നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായി ചെമ്മാട് സർക്കിൾ നടത്തിയ സംഘകൃഷിയുടെ വിളവെടുപ്പ് പൂർത്തിയായി.
പ്രസിഡണ്ട് അബ്ദുറഊഫ് സഖാഫി ഉദ്ഘാടനം ചെയ്തു. ആറുമാസം മുമ്പ് സി കെ നഗർ ഈസ്റ്റ് യൂണിറ്റിലെ ഒരു സ്വകാര്യ സ്ഥലത്താണ് കൃഷി ഇറക്കിയത്. കപ്പയായിരുന്നു പ്രധാന വിഭവം.
സർക്കിൾ നേതാക്കളായ അബ്ദുൽവാഹിദ് സഖാഫി, ഷാഫി അഹ്സനി, അബ്ദുൽ ഗഫൂർ ഫാളിലി, യൂസുഫ് മുസ്ലിയാർ എന്നിവരും യുവകർഷകരായ കെ. പിമുഹമ്മദ് ഷഫീഖ്, ഷംസുദ്ദീൻ.ഒ, ഖാലിദ്.സി ,
എം.കെ ഹമീദ് എന്നിവരും പങ്കെടുത്തു.
إرسال تعليق
Thanks