മലപ്പുറം:ജില്ലാ പഞ്ചായത്ത് വിജയഭേരി പദ്ധതിയുടെ ഭാഗമായി മങ്കട, പെരിന്തൽമണ്ണ, മേലാറ്റൂർ വിദ്യാഭ്യാസ ഉപജില്ലകളിൽ നിന്നും എസ്.എസ്.എൽ.സി. പരീക്ഷയിൽ എല്ലാ വിഷയത്തിലും എപ്ലസ് ലഭിച്ച വിദ്യാർത്ഥികളെ ആദരിച്ചു.
പെരിന്തൽമണ്ണ അലങ്കാർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം കെ റഫീഖ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിര സമിതി അധ്യക്ഷ നസീബ അസീസ്, വികസന സ്ഥിര സമിതി അധ്യക്ഷ സെറീന ഹസീബ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ. ടി. അഷറഫ്, ടി .പി . ഹാരിസ്, ഷഹർബാനു, വിജയഭേരി കോഡിനേറ്റർ ടി. സലീം ,യൂണിവേഴ്സൽ ഡയറക്ടർ കുഞ്ഞു എന്നിവർ സംബന്ധിച്ചു.
വിവിധ വിദ്യാഭ്യാസ ഉപജില്ലകളിൽപ്പെട്ട വിദ്യാർത്ഥികളെ വിവിധ വേദികളിൽ വെച്ചാണ് ആദരിക്കുന്നത്.
ജൂൺ13 ന് വേങ്ങര, എടപ്പാൾ, കുറ്റിപ്പുറം, പരപ്പനങ്ങാടി വിദ്യാഭ്യാസ ഉപജില്ലയിലെ വിദ്യാർത്ഥികളെ കോട്ടക്കൽ ചങ്കുവെട്ടി പി.എം. ഓഡിറ്റോറിയത്തിൽ വെച്ചും ജൂൺ 15 ന് തിരൂർ, താനൂർ, പൊന്നാനി വിദ്യാഭ്യാസ ഉപജില്ലയിലെ വിദ്യാർത്ഥികളെ തിരൂർ വാഗൺ ട്രാജഡി ടൗൺ ഹാളിൽ നടക്കുന്ന ചടങ്ങിലും ആദരിക്കും.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ.
Post a Comment
Thanks