മൂന്നിയൂർ: ബലിപെരുന്നാളിനോടാനുബന്ധിച്ച് കുന്നത്ത്പറമ്പ് നൂറാനിയ്യ ഹയർ സെക്കണ്ടറി സുന്നി ബാലവേദിയുടെ ആഭിമുഖ്യത്തിൽ മുഹബ്ബത്ത് കി ഈദ് സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികൾക്കായി കഅബ നിർമ്മാണം, മലയാള ഗാനലാപനം രക്ഷിതാക്കൾക്ക് ഗ്രീറ്റിംഗ് കാർഡ് നിർമ്മാണം എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു.
നൂറാനിയ്യ ക്യാമ്പസിൽ നടന്ന പരിപാടിയിൽ എസ്. ബി.വി ചെയർമാൻ റഈസ് ഫൈസി അധ്യക്ഷത വഹിച്ചു. സയ്യിദ് അബ്ദുള്ളക്കോയ തങ്ങൾ ബുഖാരി ഉദ്ഘാടനം ചെയ്തു. സ്വദർ മുഅല്ലിം ശരീഫ് മുസ്‌ലിയാർ ചുഴലി ഈദ് മെസ്സേജ് കൈമാറി.വിദ്യാർഥികൾ ഉണ്ടാക്കിയ കഅബയുടെ മോഡലുകൾ സംഗമത്തിൽ പ്രദർശിപ്പിച്ചു.
വിജയികൾക്ക് സമ്മാനവിതരണം നടത്തി. മദ്റസ സെക്രട്ടറിഎൻ.എം ബാവ ഹാജി, ഇബ്രാഹീം ബാഖവി, ആബിദ് ദാരിമി, ജലീൽ ഫൈസി, ബദ്റുദ്ധീൻ ചുഴലി,സൈതലവി മുസ്‌ലിയാർ,അബ്ദുൽ ഖാദർ മുസ്‌ലിയാർ, എസ്. ബി. വി കൺവീനർ റസൽ, സെക്രട്ടറി സിദാൻ, പ്രസിഡന്റ് റബിൻ, ഭാരവാഹികളായ ലബീബ്, നിഹാൽ, എന്നിവർ സംസാരിച്ചു.
Post a Comment
Thanks