മികവിനെ ആദരിച്ചും പിന്നോക്കക്കാരെ ചേർത്തുപിടിച്ചും ചിനക്കൽ മഹല്ല് കമ്മിറ്റി

 മൂന്നിയൂർ:ചിനക്കൽ മഹല്ല് പരിപാലന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി,പ്ലസ് ടു  പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. 

പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഉൽബോധന ക്ലാസും നടത്തി. റഹീം മാസ്റ്റർ ചുഴലി, പി. എസ് എം ഒ കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ഡോക്ടർ വി .പി .ഷബീർ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. 

മഹല്ല് പ്രസിഡന്റ്‌ സയ്യിദ് സലീം ഐദീദ് തങ്ങൾ അധ്യക്ഷനായി. കാലിക്കറ്റ് യൂണിവേഴ്സിറ്റി കായിക വിഭാഗം മേധാവി ഡോക്ടർ വി. പി. സക്കീർ ഹുസൈൻ മൊമെന്റോ നൽകി. സിദ്ധിഖ് മൂന്നിയൂർ സ്വാഗതവും അൻവർ സാദത്ത് എൻ. എം നന്ദിയും പറഞ്ഞു.

റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ

Post a Comment

Thanks

Previous Post Next Post