വായനയ്ക്കപ്പുറം ചർച്ചാ ക്ലാസ് സംഘടിപ്പിച്ചു.


വായന വാരാചരണത്തിന്റെ ഭാഗമായി ചെട്ടിയാൻ കിണർ ഗവ.ഹൈസ്കൂളിൽ വായനയ്ക്കപ്പുറം എന്ന വിഷയത്തിൽ ചർച്ചാ ക്ലാസ് സംഘടിപ്പിച്ചു. എഴുത്തുകാരിയും അധ്യാപികയുമായ ഷീജ സി.കെ. പരിപാടി ഉദ്ഘാടനം ചെയ്തു. 

യാത്രയും വായനയുമായി ബന്ധപ്പെട്ട അനുഭവങ്ങൾ പങ്കുവയ്ക്കുകയും ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന പുസ്തകങ്ങളെ പരിചയപ്പെടുത്തുകയും ചെയ്തുകൊണ്ട് ഷീജ ടീച്ചർ ചർച്ചയ്ക്ക് നേതൃത്വം നൽകി.

ഹെഡ്മാസ്ററർ പി.പ്രസാദ്, അധ്യാപകരായ കവിത കെ., മേഖ രാമകൃഷ്ണൻ, സറീന തിരുനിലത്ത്, രൺജിത്ത് എൻ.വി. എന്നിവർ സംസാരിച്ചു.

Post a Comment

Thanks

أحدث أقدم
Moonniyur Vartha