പരപ്പനങ്ങാടി: - ബി. ഇ. എം ഹയർസെക്കണ്ടറി സ്കൂൾ എസ്.പി. സി യൂണിറ്റും പരപ്പനാട് വാക്കേഴ്സ് ക്ലബ്ബും സംയുക്തമായി ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു.
രാവിലെ 10 മണിക്ക് പരപ്പനങ്ങാടി ബി. ഇ. എം ഹയർ സെക്ൻഡറി സ്കൂളിൽ വെച്ച് നടന്ന പരിപാടിയിൽ പ്രിൻസിപ്പാൾ ശ്രീമതി സുവർണലത സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡണ്ട് ശ്രീ നൗഫൽ ഇലിയാൻ അധ്യക്ഷത വഹിച്ച ചടങ്ങിന്റെ ഔപചാരിക ഉദ്ഘാടനം തിരൂരങ്ങാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീ എസ് മധുസൂദനൻ പിള്ള നിർവഹിച്ചു.
വാക്കേഴ്സ് ക്ലബ്ബ് പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ കെ. , സെക്രട്ടറി കെ.ടി വിനോദ്, ക്ലബ്ബ് ഭാരവാഹികളായ ചന്ദ്രൻ മാസ്റ്റർ, രവീന്ദ്രൻ പി, സ്റ്റാഫ് സെക്രട്ടറി അബ്ദുൾ നാസർ, എന്നിവർ ആശംസകൾ അറിയിക്കുകയും തുടർന്ന് പരപ്പനാട് വാക്കേഴ്സ് ക്ലബ്ബ് യോഗാചാര്യൻ ശ്രീ സുനിൽകുമാർ കുട്ടികൾക്ക് യോഗ ക്ലാസ് എടുക്കുകയും ചെയ്തു.
എസ്പിസി ACPO ശ്രീമതി അയന നന്ദി അർപ്പിച്ചു സംസാരിച്ചു.
Post a Comment
Thanks