വള്ളിക്കുന്ന്: ഗ്രാമ പഞ്ചായത്തിലെ കൊടക്കാട് പ്രദേശത്ത് മഞ്ഞപ്പിത്തം ബാധയെ തുടർന്ന് നടത്തിയ മെഡിക്കല്‍ ക്യാമ്ബില്‍ പരിശോധനക്ക് എത്തിയത് 350 ലധികം ആളുകള്‍.
കൊടക്കാട് കൂട്ടുമൂച്ചി സ്വദേശിയുടെ വിവാഹത്തില്‍ ചേളാരി സ്മാർട്ട് ഓഡിറ്റോറിയത്തില്‍ പങ്കെടുത്തവർക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്ത സാഹചര്യത്തില്‍ ആരോഗ്യ വകുപ്പും വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് ഭരണസമിതിയും ക്യാമ്ബ് ചെയ്ത് പ്രതിരോധ പ്രവർത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയാണ്. 176 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സതേടിയെത്തിയത്. വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തും അത്താണിക്കല്‍ കുടുംബാരോഗ്യ കേന്ദ്രവും കൊടക്കാട് കെ.എം.സി.സി തന്മ ആതുര സേവന സംഘത്തിന്‍റെയും സഹകരണത്തോടെയാണ് ക്യാമ്ബ് നടത്തിയത്.
സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്
അന്നേ ദിവസം വിഹാഹത്തില്‍ പങ്കെടുത്തവർ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എ. ഷൈലജ, വൈസ് പ്രസിഡന്‍റ് മനോജ് കോട്ടാശ്ശേരി, ആരോഗ്യ സ്റ്റാഡിങ് കമ്മിറ്റി ചെയർപേഴ്സൻ എ.പി. സിന്ധു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എ.പി.കെ. തങ്ങള്‍, രാജി കല്‍പാലത്തിങ്ങള്‍, നിസാർ കുന്നുമ്മല്‍ മെഡിക്കല്‍ ഓഫിസർ ഡോ. ശ്രീകുമാർ, ഹെല്‍ത്ത് ഇൻപെക്ടർ പി.കെ. സ്വപ്ന, ഡോക്ടർമാരായ പി. മുഹിദീൻ, ആയിഷ റസിയ, അനഘ എന്നിവർ ക്യാമ്ബിന് നേതൃത്വം നല്‍കി.
Post a Comment
Thanks