അമീബിക് മസ്തിഷ്ക ജ്വരം: മരുന്ന് കേരളത്തിലോ ഇന്ത്യയിലോ ഇല്ല, വിദേശരാജ്യങ്ങളിൽ നിന്ന് എത്തിക്കാൻ സാധ്യത തേടി ആരോഗ്യവകുപ്പ്



മലപ്പുറം:അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ മരുന്ന് കേരളത്തിലോ ഇന്ത്യയിലോ ലഭിക്കാത്ത സാഹചര്യത്തിൽ വിദേശരാജ്യങ്ങളിൽ നിന്ന് എത്തിക്കാനുള്ള സാധ്യത തേടി ആരോഗ്യവകുപ്പ്. കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ട് വിദേശരാജ്യങ്ങളിൽ നിന്ന് മരുന്ന് കേരളത്തിൽ എത്തിക്കാൻ കഴിയുമോ എന്ന് പരിശോധിക്കുന്നതായി ആരോഗ്യവകുപ്പ് വ്യക്തമാക്കി. 

ജർമ്മനി അടക്കമുള്ള രാജ്യങ്ങളിലാണ് മരുന്നിന്റെ ലഭ്യതയുള്ളത്. ഇവിടെ നിന്നാണ് മരുന്നുകൾ എത്തിക്കാൻ ശ്രമം. മലപ്പുറം ജില്ലയിലെ മൂന്നിയൂരിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് അഞ്ച് വയസ്സുകാരി അതീവ ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും  കുട്ടിയുടെ ബന്ധുക്കളായ നാല് കുട്ടികൾ രോഗ ലക്ഷണങ്ങളുമായി ആശുപത്രിയിൽ നിരീക്ഷണത്തിലുമുള്ള സാഹചര്യത്തിലാണ് വിദേശത്തു നിന്നും മരുന്ന് എത്തിക്കാനുള്ള ശ്രമം നടത്തുന്നത് .

റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ.

Post a Comment

Thanks

أحدث أقدم
Moonniyur Vartha