മൂന്നിയൂർ: അര നൂറ്റാണ്ട് പഴക്കമുള്ള മൂന്നിയൂർ ചുഴലിയിലെ പുനർ നിർമ്മാണം നടത്തിയ മസ്ജിദ് തഖ്‌വയുടെ ഉദ്ഘാടനം അസർ നമസ്കാരത്തിന് നേത്രത്വം നൽകി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു.
പള്ളികളുടെ നിർമ്മാണത്തിൽ പങ്കാളികളാവുന്നവർക്കും പള്ളി നിർമ്മിച്ച് നൽകുന്നവർക്കും അള്ളാഹു സ്വർഗ്ഗത്തൽ വിശുദ്ധ ഭവനം നിർമ്മിച്ച് നൽകുമെന്ന് പ്രവാചകൻ നമ്മെ പഠിപ്പിച്ചിട്ടുണ്ടെന്ന് തങ്ങൾ പറഞ്ഞു.
ചടങ്ങിൽ സയ്യിദ് ഫഖ്റുദ്ധീൻ തങ്ങൾ കണ്ണന്തളി അദ്ധ്യക്ഷ്യം വഹിച്ചു. അൽ ഹാഫിള് അബു ശമ്മാസ് മൗലവി ഈരാറ്റുപേട്ട മുഖ്യപ്രഭാഷണം നടത്തി. ജലീൽ റഹ്മാനി വാണിയന്നൂർ, ജൗഹർ മാഹിരി കരിപ്പൂർ, കുന്നുമ്മൽ അബൂബക്കർ ഹാജി, കെ. കമ്മദ് കുട്ടി ഹാജി, കുന്നുമ്മൽ ബാപ്പു,ഹംസ ബാഖവി, കെ.മുഹമ്മദ് ഹാജി, കെ. മുസ്ഥഫ, കെ.കെ. സുബൈർ, അസൈനാർ കുന്നുമ്മൽ പ്രസംഗിച്ചു. റഹീം ചുഴലി സ്വാഗതവും ഹൈദ്രോസ് . കെ. നന്ദിയും പറഞ്ഞു. ഒന്നര കോടി രൂപ ചെലവിൽ മസ്ജിദ് പുനർ നിർമ്മിച്ച കുന്നുമ്മൽ അബൂബക്കർ ഹാജിയെ മഹല്ല് കമ്മറ്റി ചടങ്ങിൽ ആദരിച്ചു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉപഹാരം നൽകി. തുടർന്ന് നടന്ന മജ്ലിസുന്നൂറിന് ത്വൽഹത്ത് ഫൈസി, സുബൈർ ബാഖവി എന്നിവർ നേത്രത്വം നൽകി.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ
إرسال تعليق
Thanks