ഉന്നത വിജയം നേടിയ വിദ്യാത്ഥികളെ ആദരിച്ചു

2023 - 2024 ലെ LSS,USS, SSLC, +2 പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാത്ഥികളെ മൂന്നിയൂർ പാറക്കടവ് - കളത്തിങ്ങൽ പാറ വികസന സമിതി ( PKV S) ആദരിച്ചു. 

വിജയിച്ച വിദ്യാർത്ഥികളുടെ വീടുകളിലെത്തിയാണ് വിദ്യാർത്ഥികളെ ആദരിച്ചത്.


SSLC ഉന്നത വിജയം നേടിയ ഭിന്നശേഷി ക്കാരനായ അഫിൽ മുഹമ്മദ് . സി, മുഹമ്മദ് അറഫാത്ത് സി.എം, മുമമ്മദ് റബീഹ് എ.വി, ഹൈഫ ബീവി  പി.ജെ, മുഹമ്മദ് ശിബിൻ സി.എം, പ്ലസ് ടു ഉന്നത വിജയം നേടിയ ഫാത്തിമ സുഫീന എം, ഫാത്തിമ ഹനാഹ് കെ , മുഹമ്മദ് ദിൽഷാദ് വി.പി, യു.എസ്.എസ്, എൽ. എസ്. എസ് വിജയിച്ച നിഷ്മിത വി.പി, ഷഹബാസ് അമൻ സി.എം എന്നിവരെയാണ് ആദരിച്ചത്.


 പതിനാലാം വാർഡ് മെമ്പർ എൻ.എം. റഫീഖ്, അഷ്റഫ് കളത്തിങ്ങൽ പാറ, ചെറീദ്, വി.പി. ബാവ,സി.എം. ഷെരീഫ് മാസ്റ്റർ, വി.പി. പിച്ചു, സി.എം. ചെറീദ്, കെ.എം. ഹനീഫ മെമന്റോ കൾ നൽകി.

Post a Comment

Thanks

Previous Post Next Post