എസ് എസ് എഫ് ഭാഷാ സമ്മേളനം ഇന്ന് തിരൂരിൽ

തിരൂർ : എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റിക്ക് കീഴിൽ ഭാഷ സമ്മേളനം ഇന്ന് തിരൂർ വാഗൺട്രാജഡി ടൌൺ ഹാളിൽ നടക്കും. 

വൈകുന്നേരം 4 മണിക്ക് തിരൂർ പാൻ ബസാർ നിന്നാരംഭിക്കുന്ന സാംസ്‌കാരിക പ്രകടനത്തോടെയാണ് സമ്മേളനം ആരംഭിക്കുക. അറബന, ദഫ്, വർണങ്ങൾ, വിവിധ പ്ലോട്ടുകൾ തുടങ്ങി സാംസ്‌കാരിക പ്രകടനത്തിൽ വൈവിധ്യങ്ങളുണ്ടാവും. 

തിരൂരിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ നേതൃത്വം നൽകും .
വൈകുന്നേരം 6.30 നു തിരൂർ ടൗൺഹാളിൽ നടക്കുന്ന ഭാഷ സമ്മേളനം കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രെസിഡന്റ് കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി ഉദ്‌ഘാടനം ചെയ്യും. തിരൂർ മലയാളം സർവകലാശാല പ്രൊഫസർ ഡോക്ടർ കെഎം ഭരതൻ മുഖ്യാതിഥിയാവും. കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി 
(പ്രസിഡന്റ്‌, കേരള മുസ്ലിം ജമാഅത് മലപ്പുറം ജില്ല)
സയ്യിദ് ജലാലുദ്ധീൻ ജീലാനി വൈലത്തൂർ 
(പ്രസിഡന്റ്‌ , SYS മലപ്പുറം ജില്ല (വെസ്റ്റ്) )
 അലി ബാഖവി ആറ്റുപുറം 
(പ്രസിഡന്റ്‌ , SMA മലപ്പുറം ജില്ല (വെസ്റ്റ്) )
ജാബിർ നേരോത്ത് 
(സെക്രട്ടറി, SSF കേരള)
ഡോ. കെ എം ഭരതൻ 
(പ്രൊഫസർ,
തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല) എന്നിവർ സംസാരിക്കും. അഹ്‌മദ്‌ മുഹയദ്ധീൻ മുസ്‌ലിയാർ 
സകീർ നാളിശ്ശേരി
അബ്ദു സമദ് മട്ടന്നൂർ
അൻവർ സാദാത്ത് ചമ്രവട്ടം
അബ്ദുൽ ഹാദി അഹ്സനി
സൽമാൻ പറപ്പൂത്തടം എന്നിവർ 
പങ്കെടുക്കും,

Post a Comment

Thanks

أحدث أقدم