തിരൂരങ്ങാടി താലൂക്ക് ആശുപത്രി മലിനീകരണം: ആരോഗ്യമന്ത്രിക്ക് പരാതി നൽകി

 


തിരൂരങ്ങാടി: തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ കാൻറീനിലെ പഴംപൊരിയിൽ സിഗരറ്റ് കുറ്റി ലഭിച്ചതും ആശുപത്രിയിലെ ബയോഗ്യാസ് പ്ലാൻറ് തുറന്നിട്ട് ദുർഗന്ധപൂരിതമാക്കിയതും പത്രമാധ്യമങ്ങളിൽ വന്നതിനെ തുടർന്ന് പൊതുപ്രവർത്തകരായ എ പി അബൂബക്കർ വേങ്ങര, അബ്ദുൽ റഹീം പൂക്കത്ത് എന്നിവർ ആരോഗ്യമന്ത്രിക്ക് പരാതി നൽകി.


രോഗ പ്രതിരോധത്തിന് ഊന്നൽ നൽകേണ്ടവർ  രോഗശമനത്തിനായി എത്തുന്ന വരെ കൂടി രോഗികളാക്കി വിടുന്ന പ്രവണതയാണ് എന്നും ജില്ലയിലെ പല ഭാഗങ്ങളിലും മഞ്ഞപ്പിത്തവും മറ്റു മാറാരോഗങ്ങളും പടർന്നുപിടിക്കുന്ന ഈ അവസരത്തിൽ മഴക്കാല ശുചീകരണത്തിന്റെ മുന്നോടിയായി ചെയ്തു തീർക്കേണ്ട പ്രവർത്തികൾ നഗരസഭയുടെപിടിപ്പുകേടുകൊണ്ടാണ് ഇതുപോലുള്ള സംഭവം സംഭവങ്ങൾ ആവർത്തിക്കുതെന്നും പരാതിയിൽ ബോധിപ്പിച്ചു.


Post a Comment

Thanks

أحدث أقدم