തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു. 99.69 ശതമാനമാണ് വിജയം. പിആർഡി ചേമ്പറിൽ മന്ത്രി വി.ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തിയത്.
കഴിഞ്ഞ വർഷം 99.70 ശതമാനമായിരുന്നു വിജയം. ഈ വർഷം 71,831 വിദ്യാർത്ഥികൾക്ക് ഫുൾ എ പ്ലസ് ലഭിച്ചു. കഴിഞ്ഞ വർഷം ഇത് 68,604 ആയിരുന്നു. എ പ്ലസ് നേട്ടത്തിൽ 3227 പേരുടെ വർദ്ധനവ്. വിജയം നേടിയ എല്ലാ വിദ്യാർത്ഥികളെയും മന്ത്രി വി. ശിവൻകുട്ടി അഭിനന്ദിച്ചു
Post a Comment
Thanks