മൂന്നിയൂരിലെ അമീബിക്: നിരീക്ഷണത്തിൽ കഴിയുന്ന 4 കുട്ടികൾക്കും ഫലം നെഗറ്റിവ് ,അമീബിക് മസ്തിഷ്ക ജ്വരമില്ല.




കോഴിക്കോട്:അമീബിക് മസ്തിഷ്ക ജ്വരത്തിൽ നിരീക്ഷണത്തിൽ കഴിയുന്ന 4 കുട്ടികളുടെയും പരിശോധനാ ഫലം നെഗറ്റീവ്. മൂന്നിയൂർ സ്വദേശികളായ നാല് കുട്ടികളുടെ പരിശോധന ഫലമാണ് പുറത്ത് വന്നത്. 

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പരിശോധിച്ചത്. നിലവിൽ ഇവർക്ക് കൂടുതൽ പരിശോധന നടത്തേണ്ടതില്ലെന്ന് മാതൃ ശിശു ആരോഗ്യ വിഭാഗം സൂപ്രണ്ട് അറിയിച്ചു.

നിലവിൽ രോഗം സ്ഥിരീകരിച്ച കുട്ടിയുടെ 12 വയസ്സുള്ള സഹോദരിയുടെയും പിതൃസഹോദരന്റെ മൂന്നര വയസ്സുള്ള മകന്റെയും ഏഴു വയസ്സുള്ള മകളുടെയും മറ്റൊരു കുട്ടിയുടെയും പരിശോധനാഫലമാണ് നെഗറ്റീവായത്. അതേസമയം, അഞ്ചുവയസ്സുകാരി അതീവ ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണകേന്ദ്രത്തിൽ വെന്റിലേറ്ററിൽ തുടരുകയാണ്.


റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ

Post a Comment

Thanks

Previous Post Next Post