⭕മലപ്പുറം ജില്ലയില്‍ നാഫെഡ് മുഖേനയുള്ള തേങ്ങാ സംഭരണം പുനരാരംഭിച്ചതായി കൃഷി വകുപ്പ് അസി. ഡയറക്ടര്‍ (മാര്‍ക്കറ്റിങ്).
വി.എഫ്.പി.സി.കെ സംഭരണ കേന്ദ്രങ്ങളില്‍ നാഫെഡ് തേങ്ങാ സംഭരണത്തിനായി രജിസ്റ്റര്‍ ചെയ്ത കര്‍ഷകര്‍ക്ക് അതത് കേന്ദ്രങ്ങളില്‍ പച്ചത്തേങ്ങ സംഭരണത്തിനായി നല്‍കാം. കിലോഗ്രാമിന് 34 രൂപയാണ് സംഭരണ വില.
കര്‍ഷകര്‍ കൃഷിഭവനുകളില്‍ നിന്ന് പുതിയ സര്‍ട്ടിഫിക്കറ്റ് വാങ്ങി സംഭരണ കേന്ദ്രത്തില്‍ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ കൃഷി ഭവനുകളില്‍ നിന്നും ലഭിക്കും.
إرسال تعليق
Thanks