മദ്രസ വിദ്യാർത്ഥികൾ തണ്ണീർ കുടം സ്ഥാപിക്കുന്നു.


മൂന്നിയൂർ : വേനൽ ചൂട് ശക്തമായി തുടരുന്ന സാഹചര്യത്തിൽ പറവകൾക്ക് ദാഹമകറ്റുന്നതിനായി മദ്രസ വിദ്യാർത്ഥികൾ തണ്ണീർകുടം സ്ഥാപിക്കുന്നു.
മൂന്നിയൂർ കുന്നത്തുപറമ്പ് മദ്രസത്തുന്നൂർ വിദ്യാർത്ഥികളാണ് വീടുകളിൽ തണ്ണീർ കുടം സ്ഥാപിക്കുന്നത്. തണ്ണീർ കുടം സ്ഥാപിക്കാനാവശ്യമായ പാത്രം എസ് വൈ എസ് കുന്നത്ത് പറമ്പ് യൂണിറ്റ് കമ്മിറ്റി വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു. വിതരണോദ്ഘാടനം മദ്രസ പ്രസിഡൻ്റ് പി കെ കുഞ്ഞീൻ സാഹിബ് മദ്രസ വിദ്യാർത്ഥി കല്ലാക്കൻ ഷഫിൻ ഫാസിന് നൽകി വിതരണോദ്ഘാടനം നിർവഹിച്ചു. സ്വദ്ർമുഅല്ലിം എ.പി എം ഫള്ൽ സഖാഫി യൂണിറ്റ് സെക്രട്ടറി ഉബൈദ് എം വി ഹബീബു റഹ്മാൻ എം, ഹംസ ടി ,അബ്ദുല്ലത്വീഫ് മുസ്ലിയാർ, മലിക് സഖാഫി സംസാരിച്ചു.

Post a Comment

Thanks

Previous Post Next Post