മലപ്പുറം:മലപ്പുറം ജില്ലാ പഞ്ചായത്ത് വിജയഭേരി പദ്ധതിയുടെ കീഴിൽ ഈ വർഷം ഹയർസെക്കൻഡറി വി.എച്ച്.എസ്.ഇ പരീക്ഷ എഴുതി എൻജിനീയറിങ്,മെഡിസിൻ മേഖലയിൽ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് പ്രവേശന പരീക്ഷകൾ എഴുതുന്നതിന് ലീപ് -24 എന്ന പേരിൽ സൗജന്യ ഓൺലൈൻ പരിശീലനം ആരംഭിച്ചു.
രാവിലെ 8 മണി മുതൽ വൈകിട്ട് 4.30 വരെ ഓൺലൈൻ ലൈവ് ക്ലാസുകളായാണ് നൽകുന്നത്.
ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങൾക്ക് 250 മണിക്കൂർ ക്ലാസുകളാണ് നൽകുക. മെയ് രണ്ടുവരെ എല്ലാദിവസവും ക്ലാസുകളുണ്ടായിരിക്കും.
എല്ലാ ദിവസവും പ്രത്യേക യൂണിറ്റ് ടെസ്റ്റുകളും ആഴ്ചയിൽ മെഗാ ടെസ്റ്റും കോഴ്സിന്റെ അവസാനം മോഡൽ പരീക്ഷകളും പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് ലഭ്യമാക്കും.
ഓരോ ആഴ്ചയിലും നടക്കുന്ന മെഗാ ടെസ്റ്റുകളിലും അവസാനം നടക്കുന്ന മോഡൽ പരീക്ഷയിലും ഒന്ന്,രണ്ട് ,മൂന്ന് സ്ഥാനം ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക സമ്മാനങ്ങളും ജില്ലാ പഞ്ചായത്ത് വക നൽകുന്നതാണ്.
ഭീമമായ തുക ഫീസായി നൽകേണ്ട ഈ പരിശീലന പദ്ധതി ജില്ലാ പഞ്ചായത്ത് പൂർണ്ണമായും സൗജന്യമായാണ് നൽകുന്നത്. ഈ അവസരം എല്ലാ വിദ്യാർത്ഥികളും പരമാവധി ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം .കെ .റഫീഖ പറഞ്ഞു
താല്പര്യമുള്ള വിദ്യാർത്ഥികൾ ഇതോടൊപ്പം നൽകിയിരിക്കുന്ന മൊബൈൽ നമ്പറിൽ ബന്ധപ്പെടുക.
7025947741.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ
Post a Comment
Thanks