വള്ളിക്കുന്ന്:വള്ളിക്കുന്ന് ഗ്രാമ പഞ്ചായത്തിലെ ആനങ്ങാടി റെയിൽവേ ക്രോസിന് ശാശ്വത പരിഹാരമായി റെയിൽവെ മേൽപാലം നിർമ്മിക്കുന്നതിൻ്റെ ചുമതല കേരള റെയിൽവേ ഡവലപ്മെന്റ് കോർപ്പറേഷൻ (കെ.ആർ.ഡി എൽ)
നെ നൽകണമെന്ന് പി. അബ്ദുൽ ഹമീദ് മാസ്റ്റർ എം.എൽ. എ. ആവശ്യപ്പെട്ടു.
ഡി.പി.ആർ തയ്യാറാക്കുന്നതിനും വിശദമായ സാധ്യതാ പഠനം നടത്തുന്നതിനും കെ.ആർ. ഡി. എൽ ന്
നൽകണമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിനോടും റെയിൽവേ ചുമതല വഹിക്കുന്ന മന്ത്രി വി. അബ്ദുറഹിമാനോടും പി. അബ്ദുൽ ഹമീദ് എം.എൽ.എ ആവശ്യപ്പെട്ടു.
2022 ലും 2023 ലും പദ്ധതിയുടെ സാധ്യതാപഠനത്തിനും ഡി പി ആർ തയ്യാറാക്കുന്നതിനും ആവശ്യമായ 10 ലക്ഷം രൂപ
പൊതുമരാമത്ത് വകുപ്പിന്റെ ഫണ്ടിൽ നിന്നോ മറ്റു നോൺ പ്ലാൻ ഫണ്ടിൽ നിന്നോ അനുവദിക്കണമെന്ന് എം.എൽ.എ മന്ത്രിക്ക് നൽകിയ കത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് സ്ഥല പരിശോധയടക്കം നടത്തി ആവശ്യകതാ റിപ്പോർട്ടും അനുബന്ധ വിവരങ്ങളും നൽകണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രി സാങ്കേതിക വിഭാഗത്തിന് ഫയൽ അയച്ചിരുന്നു. ഇതിനെ തുടർന്ന് പൊതുമരാമത്ത് വിഭാഗം സാങ്കേതിക വിഭാഗം അസിസ്റ്റൻ് എഞ്ജിനിയർ റിപ്പോർട്ട് ചീഫ് എഞ്ചിനിയർ മുഖേനേ ഫയൽ കഴിഞ്ഞ ദിവസം തിരിച്ചയച്ചിട്ടുണ്ട്.
തിരൂർ കടലുണ്ടി തീരദേശ റോഡ്, വള്ളിക്കുന്ന് -ടിപ്പു സുൽത്താൻ റോഡ് എന്നിവിടങ്ങളിൽ നിന്നും ദേശീയപാത 66,കാലിക്കറ്റ് സർവകലാശാല,കാക്കഞ്ചീരി കിൻഫ്ര ടെകനോ പാർക്ക്, ഐ.ഒ.സി ബോട്ടലിങ് പ്ലാൻ്,കോഴിക്കോട് ജില്ലയിലെ ഫറോക്ക് റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലേക്കും ഗ്രാമ പഞ്ചായത്ത് ഹെഡ്ക്വാർട്ടറിലേക്കും പ്രവേശിക്കുന്ന പ്രധാന പാതയായ
കടലുണ്ടി -ചെട്ടിയാർമാട് റോഡിലെ ആനങ്ങാടി റെയിൽവേ ക്രോസ് വാഹന തിരക്കേറിയതാണ്. റെയിൽവേക്രോസ്
ഗതാഗത മാർഗം പലപ്പോഴും തടസ്സപ്പെടുത്താറുണ്ട്.ഇതിനു പരിഹാരമായി ആനങ്ങാടി റെയിൽവേക്രോസിന്
റെയിൽവേ മേൽപ്പാലം നിർമ്മിക്കേണ്ടത് അത്യാവശ്യമാണെന്നും ഹമീദ് മാസ്റ്റർ എം.എൽ.എ. മന്ത്രിമാർക്ക് നൽകിയ കത്തുകളിലൂടെ
ആവശ്യപെട്ടു.
അഷ്റഫ് കളത്തിങ്ങൽ പാറ..
Post a Comment
Thanks