ജഴ്സി പ്രകാശനം ചെയ്തു

പാസ് പാലത്തിങ്ങൽ സംഘടിപ്പിക്കുന്ന അഖില കേരള സെവൻസ് ടൂർണ്ണമെന്റിൽ പങ്കെടുക്കുന്ന ടൗൺ ടീം ഉള്ളണത്തിൻ്റെ  ജഴ്സി പ്രകാശനം ചെയ്തു.  

പാസ് ഗ്രൗണ്ടിൽ വെച്ച് നടന്ന ചടങ്ങിൽ മുൻ കേരളാ പോലീസ് ഫുട്ബോൾ താരവും ദുബായിൽ വെച്ച് നടന്ന ഇൻ്റർനാഷണൽ മാസ്റ്റേഴ്സ് അത്‌ലറ്റിക് മീറ്റിൽ ഗോൾഡ് മെഡൽ ജേതാവുമായ കെ.ടി വിനോദ്  ടീം മാനേജർ അമാനുള്ളക്ക് കൈമാറി നിർവ്വഹിച്ചു. 

സെക്രട്ടറി ഷിബു. ടി  സ്വാഗതം പറഞ്ഞ ചടങ്ങിൽ  പ്രസിഡണ്ട് വിപി . കുഞ്ഞു  അദ്ധ്യക്ഷത വഹിച്ചു. ഉമ്മർ പണ്ടാരീസ് , വി.പി മൂസ, ഷെഫീഖ് .എം ,എന്നിവർ സംബന്ധിച്ചു.

Post a Comment

Thanks

Previous Post Next Post