ഡി വൈ എഫ് ഐ പരപ്പനങ്ങാടി മേഖല കമ്മിറ്റി കാൽനട പ്രചരണ ജാഥ സംഘടിപ്പിച്ചു.


പരപ്പനങ്ങാടി | ഡി വൈ എഫ് ഐ ജനുവരി 20ന് സംഘടിപ്പിക്കുന്ന മനുഷ്യ ചങ്ങലയുടെ പ്രചരണാർത്ഥം ഡി വൈ എഫ് ഐ പരപ്പനങ്ങാടി മേഖല കമ്മിറ്റി കാൽനട പ്രചരണ ജാഥ സംഘടിപ്പിച്ചു . ഡിവൈഎഫ്ഐ പരപ്പനങ്ങാടി മേഖല സെക്രട്ടറി അജീഷ് ക്യാപ്റ്റനായും, പ്രസിഡണ്ട് ഹർഷിന്ദ് വൈസ് ക്യാപ്റ്റനായും, ട്രഷറർ ജുനൈദ് മാനേജർ ആയും പുത്തൻപീടിക സ്ട്രൈക്ക് കോർണർ പരിസരത്തു നിന്നും ആരംഭിച്ച ജാഥ തിരൂരങ്ങാടി ബ്ലോക്ക് പ്രസിഡന്റ് വിശാഖ് ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ മുൻ ജില്ലാ കമ്മിറ്റി അംഗവും, സിപിഐഎം തിരുരങ്ങാടി ഏരിയ സെന്റർ അംഗവുമായ തുടിശ്ശേരി കാർത്തികേയൻ ജാഥാ ക്യാപ്റ്റന് 

പതാക കൈമാറി. മേഖലയിലെ 13 യൂണിറ്റ് കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങിയ ജാഥ പരപ്പനങ്ങാടിയിൽ സമാപിച്ചു.

ഡിവൈഎഫ്ഐ ബ്ലോക്ക് ജോ. സെക്രട്ടറി അമൽ, മേഖലാ കമ്മിറ്റി അംഗങ്ങളായ ജൈനിഷ, അജിൻ, സിപിഐഎം നേതാക്കളായ ജയപ്രകാശൻ അധികാരത്തിൽ, ടി പി കുഞ്ഞാലൻ കുട്ടി, സലിം എലിമ്പാടൻ, ജാഫർ കുന്നുമ്മൽ,

ഡി.വൈ.എഫ്.ഐ മുൻ മേഖല സെക്രട്ടറി ജിത്തു വിജയ് എന്നിവർ വിവിധ യൂണിറ്റ് കേന്ദ്രങ്ങളിൽ സംസാരിച്ചു.


പരപ്പനങ്ങാടിയിൽ നടന്ന സമാപന പൊതുയോഗം ഡിവൈഎഫ്ഐ തിരൂരങ്ങാടി ബ്ലോക്ക് സെക്രട്ടറി നിയാസ് തയ്യിൽ ഉദ്ഘാടനം ചെയ്തു. സിപിഐ എം പരപ്പനങ്ങാടി ലോക്കൽ കമ്മിറ്റി അംഗം അച്ചംവീട്ടിൽ വിജയകൃഷ്ണൻ, ഡിവൈഎഫ്ഐ മനുഷ്യച്ചങ്ങല മേഖല സംഘാടക സമിതി ചെയർമാൻ കേലച്ചൻ കണ്ടി ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. പരപ്പനങ്ങാടി മേഖല കമ്മിറ്റി അംഗം അജിൻ സ്വാഗതവും, പ്രസിഡണ്ട് ഹർഷിന്ദ് അധ്യക്ഷതയും, സെക്രട്ടറി അജീഷ് നന്ദിയും പറഞ്ഞു.

Post a Comment

Thanks

Previous Post Next Post