തേഞ്ഞിപ്പലം : 16 ജനുവരി 2024 ന് ബഹു: പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസുമായി കൊളപ്പുറത്തെ യാത്രാ പ്രശ്നവും, ജനങ്ങൾക്ക് സഞ്ചാര സ്വാതന്ത്ര്യവും നിഷേധിച്ച് നടത്തുന്ന ഹൈവേ വികസനത്തിൽ നാട്ടുകാർക്കുള്ള ആശങ്ക മന്ത്രിയെ നേരിൽ ബോധ്യപ്പെടുത്തി.
ഈ പ്രശ്നം സബാഹ് കുണ്ടു പുഴക്കൽ മുൻപേ അറിയിച്ചിട്ടുള്ളതാണെന്നും NHAI യെ അറിയിച്ചിട്ടുണ്ടെന്നും വേണ്ട വിധത്തിൽ ഇടപെടാമെന്നും NHAI യുടെ ഭാഗത്ത് നിന്ന് ഉചിതമായ തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു. സമരസമിതി കൺവീനർ നാസർ മലയിൽ , CPIM വേങ്ങര ഏരിയ കമ്മിറ്റിയഗം സബാഹ് കുണ്ട്പുഴക്കൽ ഏ ആർ നഗർ ലോക്കൽ സെക്രട്ടറി KP സമീർ ലോക്കൽ കമ്മിറ്റി അഗം MV ദ്രിജേഷ് പാർട്ടി അംഗങ്ങളായ , രവികുമാർ , റഫീഖ് TP എന്നിവർ പങ്കെടുത്തു
إرسال تعليق
Thanks