തിരൂരങ്ങാടി | എ ആർ നഗർ പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കീഴിലുള്ള മുഴുവൻ വിദ്യാലയങ്ങളെയും പുകയില രഹിതമാക്കി പി കെ കുഞ്ഞാലിക്കുട്ടി എം എൽ എ പ്രഖ്യാപിച്ചു.
ജില്ലയിലാദ്യമായാണ് ഒരു കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കീഴിലുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളും പുകയില രഹിതമാകുന്നത്. 13 വിദ്യാഭ്യാസ സ്ഥാപനങ്ങളെയാണ് പ്രഖ്യാപിച്ചത്.
വലിയപറമ്പ് മലബാർ സെൻട്രൽ സ്കൂളിൽ നടന്ന പരിപാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് ലിയാഖത്തലി കാവുങ്ങൽ അധ്യക്ഷത വഹിച്ചു. വിദ്യാർഥികൾ ഒരുക്കിയ സന്ദേശ സ്റ്റാൾ എ ഡി എം. എൻ എം മെഹറലി ഉദ്ഘാടനം ചെയ്തു.
ഡി എം ഒ. ഡോ. ആർ.രേണുക, അഷറഫ് പെരുമ്പ ള്ളി, ഡോ. സി. ഷുബിൻ, ശക്തി സിംഗ് ആര്യ, വൈ ഷിബു, ഡോ. നസീല, എസ് ഹരികുമാ ർ, ശ്രീജ സുനിൽ സംസാരിച്ചു.
إرسال تعليق
Thanks