മൂന്നിയൂർ: ജനുവരി 28 ന് ബംഗ്ളൂരു പാലസ് ഗ്രൗണ്ടിൽ ശംസുൽ ഉലമ നഗറിൽ നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷിക സമ്മേളനത്തോടനുബന്ധിച്ച് മൂന്നിയൂർ കളത്തിങ്ങൽ പാറയിൽ പതാക ദിനം ആചരിച്ചു.
കളത്തിങ്ങൽ പാറ സബീലുൽ ഹുദാ മദ്രസ്സയിൽ നടന്ന പരിപാടിയിൽ പ്രസിഡണ്ട് വി.പി. ബാപ്പട്ടി ഹാജി പതാക ഉയർത്തി. സി. എ. കുട്ടി ഹാജി, പി.കെ. കുഞ്ഞി മുഹമ്മദ് ഹാജി, കെ. സൈതലവി ഹാജി, സയ്യിദ് മാനു തങ്ങൾ, അഷ്റഫ് കളത്തിങ്ങൽ പാറ, വി.പി. ചെറീദ്, വി.പി. പീച്ചു, ചിറക്കൽ ഹസ്സൻ, അലവിക്കുട്ടി ബദരി, എം.സി. മുസ്ഥഫ, കെ.എം. ഹനീഫ, സി. അഹമ്മദ് സംബന്ധിച്ചു.
Post a Comment
Thanks