റീ-എന്‍ട്രി വിസാ കാലാവധി തീര്‍ന്ന വിദേശികള്‍ക്കുള്ള പ്രവേശനവിലക്ക് റദ്ദ് ചെയ്തതായി സൗദി ജവാസാത്ത് ഡയറക്ടറേറ്റ്


ജിദ്ദ/റിയാദ്:

റീ-എന്‍ട്രി വിസാ കാലാവധി തീര്‍ന്ന വിദേശികള്‍ക്ക് പ്രവേശനാനുമതി നല്‍കാന്‍ തീരുമാനിച്ചതായി ജവാസാത്ത് ഡയറക്ടറേറ്റ് വിവിധ പ്രവിശ്യകളിലെയും എയര്‍പോര്‍ട്ടുകളിലെയും തുറമുഖങ്ങളിലെയും കരാതിര്‍ത്തി പോസ്റ്റുകളിലെയും ജവാസാത്ത് ഡിപ്പാര്‍ട്ട്‌മെന്റുകളെയും അറിയിച്ചതായി അല്‍വതന്‍ റിപ്പോര്‍ട്ട് ചെയ്തു.

റീ-എന്‍ട്രിയില്‍ സൗദി അറേബ്യയില്‍ നിന്ന് പുറത്തുപോയി വിസാ കാലാവധിക്കുള്ളില്‍ രാജ്യത്ത് തിരികെ പ്രവേശിക്കാത്ത വിദേശ തൊഴിലാളികള്‍ക്ക് ഇതുവരെ മൂന്നു വര്‍ഷത്തെ പ്രവേശന വിലക്കുണ്ടായിരുന്നു. റീ-എന്‍ട്രി കാലാവധിക്കുള്ളില്‍ തിരിച്ചെത്താത്തവര്‍ക്കുള്ള പ്രവേശന വിലക്ക് റദ്ദാക്കുകയാണ് ജവാസാത്ത് ചെയ്തിരിക്കുന്നത്. ഇത് ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍വന്നു.

വ്യവസായികള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് റീ-എന്‍ട്രി കാലാവധിയില്‍ തിരിച്ചുവരാത്തവര്‍ക്ക് നേരത്തെ ജവാസാത്ത് മൂന്നു വര്‍ഷത്തേക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തിയിരുന്നത്. റീ-എന്‍ട്രി കാലാവധിയില്‍ തൊഴിലാളികള്‍ തിരിച്ചുവരാത്തത് സ്വകാര്യ കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും പലവിധ കഷ്ടനഷ്ടങ്ങള്‍ക്കും ഇടയാക്കിയിരുന്നു. ഇക്കാര്യം കണക്കിലെടുത്താണ് ഇത്തരക്കാര്‍ക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തണമെന്ന് വ്യവസായികള്‍ നേരത്തെ ആവശ്യപ്പെട്ടത്.

Post a Comment

Thanks

Previous Post Next Post