ആരാധനാലയങ്ങളുടെ പവിത്രത നില നിർത്തണം:ഹമീദലി ശിഹാബ് തങ്ങൾ .


തിരൂരങ്ങാടി: ആരാധനാലയങ്ങളുടെ പവിത്രത നില നിർത്താൻ വിശ്വാസികൾക്ക് ബാധ്യതയുണ്ടെന്നും ആരാധനകൾക്കൊപ്പം നാടിന്റെ സാംസ്കാരിക കേന്ദ്രങ്ങളായി ആരാധനാലയങ്ങൾ മാറണമെന്നും എസ്. കെ. എസ്. എസ്. എഫ്. സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹമീദ് അലി ശിഹാബ് തങ്ങൾ പറഞ്ഞു.

 മസ്ജിദിൽ അന്യ മതസ്ഥർക്ക് ആരാധനക്ക് സൗകര്യം ചെയ്ത് കൊടുത്ത പ്രവാചകന്റെ മാതൃക നമ്മെ പഠിപ്പിക്കുന്നത് അതാണെന്നും തങ്ങൾ പറഞ്ഞു. ചുള്ളിപ്പാറ മസ്ജിദ് ഫത്തഹ് പുനരുദ്ധാരണ പ്രവർത്തിക്ക് തുടക്കമിട്ട് ശിലാസ്ഥാപനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ധേഹം. എ.പി. കുഞ്ഞീതു ഹാജി അധ്യക്ഷ്യം വഹിച്ചു.


ഹംസ ഹാജി  എ പി.
മുഹമ്മദലി ചുള്ളിപ്പാറ.
യൂസ് ഫ് കോ റാണ ത്ത്.
അലവി ഹാജി  തൂമ്പിൽ.
അബ്ദു എ പി.
അബൂബക്കർ എ പി.
അഹമ്മദ് ഹാജി പി.കെ.
മഹ് ബൂബ് പി കെ.
അലി അസ്‌ക്കർ ഉസ്താദ്.
ഹംസ  കെ.
മുഹമ്മദ്‌ കുട്ടി തൂമ്പിൽ പ്രസംഗിച്ചു. ഖാലിദ് തൂമ്പിൽ സ്വാഗതവും ടി.പി. ശിഹാബ്  നന്ദിയും പറഞ്ഞു.

അഷ്റഫ് കളത്തിങ്ങൽ പാറ

Post a Comment

Thanks

Previous Post Next Post