തിരൂരങ്ങാടി: ഉൽപാദന രംഗത്തും വിപണന രംഗത്തും ആദ്യ ഘട്ടത്തിൽ 250 ഓളം വനിതകൾക്ക് സ്ഥിരം തൊഴിൽ ലഭ്യമാവുന്ന കുടുംബശ്രീ ഹോം ഷോപ്പ് പദ്ധതിയുടെ തിരൂരങ്ങാടി ബ്ലോക്ക് തല ഉദ്ഘാടനം ഡോ: എം.പി. അബ്ദുസ്സമദ് സമദാനി എം.പി. നിർവ്വഹിച്ചു.കുടുംബശ്രീ വനിതാ സംരംഭങ്ങളുടെ നേതൃത്വത്തിൽ നിർമ്മിക്കുന്ന പ്രാദേശിക ഉൽപ്പന്നങ്ങൾക്ക് പ്രാദേശികമായി തന്നെ വിപണി കണ്ടെത്തി, ഉൽപാദന രംഗത്തും വിപണന രംഗത്തുമായി തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന പദ്ധതിയാണ് കുടുംബശ്രീ ഹോംഷോപ്പ് പദ്ധതി.
കഴിഞ്ഞ ഏതാനും വർഷങ്ങളായി വനിതകളെ സുസജ്ജരാക്കുന്നതിലും അവരെ ശാക്തീകരിക്കുന്നതിലും സ്വയം പര്യാപ്തത കൈവരിക്കുന്നതിലും കുടുംബശ്രീ വഹിച്ചിട്ടുള്ള പങ്ക് ഏറെ വലുതാണെന്ന് അബ്ദുസ്സമദ് സമദാനി പറഞ്ഞു. കുടുബശ്രീ ഹോം ഷോപ്പിലൂടെ വിപണനത്തിനുള്ള ഉൽപന്നങ്ങളുടെ ആദ്യ വിൽപനയും അബ്ദുസ്സമദ് സമദാനി നിർവ്വഹിച്ചു.
ചെമ്മാട് ഗ്രീൻലാന്റ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി. സാജിത അദ്ധ്യക്ഷ്യം വഹിച്ചു. കുടുംബശ്രീ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ജാഫർ കക്കൂത്ത് പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഒടിയിൽ അലി പീച്ചു , ഗ്രാമ പഞ്ചായത്ത് പ്രിസണ്ടുമാരായ കെ.അബ്ദുൽ കലാം മാസ്റ്റർ, എൻ.എം. സുഹ്റാബി, റൈഹാനത്ത് നന്നമ്പ്ര, ശൈലജ. എം, ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ സ്റ്റാർ മുഹമ്മദ്, സി.സി. ഫൗസിയ, ബിന്ദു. പി.ടി, സി.ഡി. എസ്. ചെയർ പെഴ്സൺ മാരായ
ഷൈനി കെ , റംല കക്കടവത്ത്, ബിന്ദു പി, സീനത്ത് സി, ശരീഫ വി കെ എന്നിവർ പ്രസംഗിച്ചു.
ഹോം ഷോപ്പ് ജില്ലാ കോ-ഓർഡിനേറ്റർ പ്രസാദ് സ്വാഗതവും റംല നന്ദിയും പറഞ്ഞു.
വിവിധ പഞ്ചായത്ത് സി.ഡി.എസ്സു കളുടെ നേതൃത്വത്തിൽ വിവിധങ്ങളായ കലാരൂപങ്ങൾ ഉൾപ്പെടുത്തിയുള്ള വർണ്ണാഭമായ ഘോഷയാത്രയോടെയാണ് ചടങ്ങുകൾക്ക് തുടക്കം കുറിച്ചത്.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ
Post a Comment
Thanks