പെരുമണ്ണ ക്ലാരി :
ചെട്ടിയാൻ കിണർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് വളണ്ടിയർമാരുടെ സഹവാസ ക്യാമ്പിന് ക്ലാരി മൂച്ചിക്കൽ AMLP സ്കൂളിൽ തുടക്കമായി.പഠനത്തോടൊപ്പം വിദ്യാർത്ഥികളിലും യുവജനങ്ങളിലും സാമൂഹ്യ സേവന സന്നദ്ധതാ മനോഭാവം വളർത്താൻ ഉദ്ദേശിച്ചാണ് എൻ.എസ്.എസ് സ്ഥാപിതമായത്."നോട്ട് മീ ബട്ട് യൂ" എന്നതാണ് എൻ.എസ്.എസിന്റെ ആപ്തവാക്യം.ഭാരത സർക്കാരിന്റെ യുവജന കാര്യ-കായിക മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെയാണ് എൻ.എസ്.എസ് പ്രവർത്തിക്കുന്നത്. രാവിലെ പ്രിൻസിപ്പൽ ജലീൽ മാസ്റ്റർ പതാക ഉയർത്തി ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു.
വൈകുന്നേരം നടന്ന ഉൽഘാടന സമ്മേളനം ജില്ലാ പഞ്ചായത്ത് മെമ്പർ ജാസ്മിൻ അരിമ്പ്ര ഉത്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജസ്‌ന ടീച്ചർ അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് മെമ്പർമാരായ ശംസു പുതുമ, കളത്തിങ്ങൽ മുസ്‌തഫ, കുഞ്ഞിമോയ്‌ദീൻ കെ, ഷാജു കാട്ടകത്ത്
പി.ടി.എ പ്രസിഡൻ്റ് മാലിക് എംസി എന്നിവർ സംസാരിച്ചു.ക്യാമ്പിനോ ടനുബന്ധിച്ച് വിളംബര ജാഥ,സ്നേഹാരാമം, തൊഴിലാളികളോടൊപ്പം,കൾച്ചറൽ പ്രോഗ്രാം,ശുചീകരണം,ആരോഗ്യം, തുടങ്ങി വിവിധ പരിപാടികൾ നടത്തുന്നുണ്ട്.
അമ്പത് വിദ്യാർഥികൾ പങ്കെടുക്കുന്ന ക്യാമ്പ് ഡിസംബർ 26 ന് തുടങ്ങി 2024 ജനുവരി 1 ന് അവസാനിക്കും.
റിപ്പോർട്ട് :-
അദ്നാൻ ക്ലാരി
+919847612380
إرسال تعليق
Thanks