കോളേജ് യൂണിയൻ ഉദ്ഘാടനം ചെയ്തു


 

തിരൂരങ്ങാടി പിഎസ്എംഒ കോളേജ് വിദ്യാർത്ഥി യൂണിയൻ ഉദ്ഘാടനം പ്രൗഢമാക്കി തിരൂരങ്ങാടി പിഎസ്എംഒ കോളേജ് യൂണിയൻ ഭാരവാഹികളുടെ സത്യപ്രതിജ്ഞയോടെ കൂടി ആരംഭിച്ച പരിപാടിക്ക് യൂണിയൻ ജനറൽ സെക്രട്ടറി മറുവ മജീദ് സ്വാഗതം അർപ്പിച്ച് സംസാരിച്ചു.

യൂണിയൻ ചെയർമാൻ അർഷദ് ഷാന്റെ അധ്യക്ഷതയിലാണ് പരിപാടി നടന്നത് ചടങ്ങിൽ പ്രിൻസിപ്പൽ ഇൻ ചാർജ് യൂണിയൻ അഡ്വൈസറുമായ ബാസിം എംപി പ്രിൻസിപ്പൽ അഡ്രസ് കർമ്മം നിർവഹിച്ചു എംഎൽഎ ആബിദ് ഹുസൈൻ തങ്ങൾ ഉദ്ഘാടനം ചെയ്തു തുടർന്ന് യുദ്ധവിരുദ്ധ പ്രതിജ്ഞയും വിദ്യാർത്ഥികളെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു കാലിക്കറ്റ് യൂണിവേഴ്സിറ്റി സെ നറ്റ്‌  മെമ്പർ റുമൈസ റഫീഖ് മുഖ്യപ്രഭാഷണം നടത്തി തുടർന്ന് പി എസ് എം ഓ കോളേജ് സ്ഥാപക നേതാവായ എം കെ ഹാജി അനുസ്മരണ പ്രഭാഷണം ജില്ലാ പഞ്ചായത്ത് മെമ്പർ ആയ ടി കെ എം ബഷീർ നിർവഹിച്ചു.

മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ സി എച്ച് മഹ് മൂദ് ഹാജി ഐക്യുഎസ് സി കോഡിനേറ്റർ അനീഷ് എം എച്ച് അജ്മൽ, ശരീഫ് മുജീബ് റഹ്മാൻ കാരി അനീസ് ഇ കെ അർഷാഹ് എന്നിവർ ആശംസ അറിയിച്ചു
 മർസുകമഹജബിൻ വൈസ് ചെയർപേഴ്സൺ നന്ദി പറഞ്ഞു

Post a Comment

Thanks

Previous Post Next Post