തിരൂരങ്ങാടി: ചെമ്മാട് പ്രദേശമാകെ മഞ്ഞപ്പിത്തരോഗത്തിൽ പെട്ടിരിക്കുകയാണെന്നും ചെമ്മാട്ടങ്ങാടിയിൽ നിന്നും ആരും കുടിവെള്ളമോ ഭക്ഷണമോ കഴിക്കരുതെന്നും വാട്സാപ് വഴി വ്യാജ പ്രചരണം നടത്തിയ വ്യക്തിയെയും ആ സന്ദേശം പ്രചരിപ്പിച്ചവരെയും നിയമത്തിന്റെ മുന്നിൽ കൊണ്ട് വന്ന് ശക്തമായ നടപടി സ്വീകരിക്കണമെന്ന്സൊസൈറ്റി ഫോർ പീപ്പിൾസ് റൈറ്റ്സ് ( SFPR) മലപ്പുറം ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.
ഇല്ലാ കഥകൾ പ്രചരിപ്പിച്ച് ഒരു പ്രദേശത്തെയും നാട്ടുകാരെയും അപമാനിക്കുന്ന രീതിയിൽ പ്രചരണം നടത്തുകയും നിത്യവൃത്തിക്ക് വേണ്ടി ഉപജീവനമാർഗ്ഗം തേടുന്ന ഹോട്ടൽ കൂൾബാർ പോലുള്ള വ്യാപാരികളെ നശിപ്പിക്കാനുള്ള കുൽസിത ശ്രമവുമാണ് ഇതിന്റെ പിന്നിലെന്നും ഇത്തരക്കാരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്നും കമ്മറ്റി ആവശ്യപ്പെട്ടു.
ഇത്തരം മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ കർശന നടപടി എടുക്കണമെന്നാവശ്യപ്പെട്ടും കുടിവെള്ളത്തിന് പ്രയാസപ്പെടുന്ന ബസ്റ്റാന്റ് പരിസരത്തെ വീടുകളിൽ കുടിവെള്ളമെത്തിക്കുന്നതിനുള്ള സംവിധാനം ഒരുക്കണമെന്നും ആവശ്യപ്പെട്ട് തിരൂരങ്ങാടി നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാന് ഭാരവാഹികൾ നിവേദനം നൽകി.
നിവേദക സംഘത്തിൽ VP മൊയ്തീൻ കുട്ടി. K ചന്ദ്രൻ,താപ്പി കബീർ,ഇസ്സു ഇസ്മായീൽ ,MK ഇബ്രാഹിം കുട്ടി,ഫാരിസ് ബാബു,അൻസാർ തൂമ്പത്ത് എന്നിവർ ഉണ്ടായിരുന്നു.കൂടാതെ ജില്ലാ കളക്ടർ, ജില്ലാ പോലീസ് സുപ്രണ്ട്, മനുഷ്യാവകാശ കമ്മീഷൻ, ആരോഗ്യ വകുപ്പ് ഡയറക്ടർ, തിരൂരങ്ങാടി പോലീസ് S. H. O.എന്നിവർക്കും കമ്മറ്റി ഭാരവാഹികൾ പരാതി നൽകിയിട്ടുണ്ട്.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ
Post a Comment
Thanks