മൂന്നിയൂർ: ചെമ്മാട്ട് മാനിപ്പാടത്ത് വെച്ച് മോട്ടോർ സൈക്കിളും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്ക്പറ്റി കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്ന മൂന്നിയൂർ പാറക്കടവ് കളത്തിങ്ങൽ പാറയിലെ പരേതനായ പാണ്ടികശാല കേലുക്കുട്ടിയുടെ മകൻ ദേവദാസ്(44) മരണപ്പെട്ടു.
അവിവാഹിതനായിരുന്നു.മാതാവ് തങ്ക . സഹോദരങ്ങൾ സുബ്രമണ്യൻ, മോഹനൻ, ബാബു, ശശി, വിലാസിനി.
മെഡിക്കൽ കോളേജ് മോർച്ചറിയിലുള്ള മൃതദേഹഹം നടപടികൾ പൂർത്തിയാക്കിയതിന് ശേഷം ഇന്ന് വൈകുന്നേരം വീട്ടുവളപ്പിൽ സംസ്കാരിക്കും.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ.
Post a Comment
Thanks