കൊണ്ടോട്ടി: നാളെ (നവംബർ 1) മുതൽ കൊണ്ടോട്ടി ടൗണിൽ നടപ്പിലാക്കാൻ ഉദ്ദേശിച്ചിരുന്ന ട്രാഫിക് പരിഷ്ക്കരണം റീജിയണൽ ട്രാൻസ്പോർട്ട് അതോറ്റിയുടെ (RTA) അനുമതി ലഭിക്കാത്ത സാഹചര്യത്തിൽ നടപ്പിലാക്കുന്നത് താൽക്കാലികമായി മാറ്റിവെക്കാൻ ചൊവ്വാഴ്ച്ച ചേർന്ന കൊണ്ടോട്ടി നഗരസഭാ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുടെ അടിയന്തിര യോഗം തീരുമാനിച്ചു.
അനുമതിക്കായി അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്നും ലഭിച്ചാലുടനെ ട്രാഫിക് പരിഷ്ക്കരണം നടപ്പിലാക്കുന്നതാണെന്നും എം.എൽ.എ ടി.വി.ഇബ്രാഹിം അറിയിച്ചു.
യോഗത്തിൽ നഗരസഭാ ചെയർപേഴ്സൺ സി.ടി.ഫാത്തിമത്ത് സുഹ്റാബി അദ്ധ്യക്ഷത വഹിച്ചു. ട്രാഫിക് പരിഷ്ക്കരണ ഇംപ്ലിമെന്റിംഗ് കൺവീനർ എ. മുഹിയുദ്ധീൻ അലി, നഗരസഭാ സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ അശ്റഫ് മടാൻ, സി. മിനിമോൾ, റംല കൊടവണ്ടി, അബിന പുതിയറക്കൽ മലപ്പുറം ജോ.ആർ.ടി.ഒ അൻവർ, ട്രാഫിക് എസ്.ഐ അബ്ദുൽ നാസർ, എസ്.ഐ. അനന്തൻ, പി.കെ. നഗരസഭ സെക്രട്ടറി ഇൻചാർജ്ജ് റഷീദ് എന്നിവർ പങ്കെടുത്തു.
Post a Comment
Thanks