വേങ്ങര ടൗണിലെ ഗതാഗതകുരുക്കിന് ശാശ്വത പരിഹാരമാവാന്‍ നിർദ്ദിഷ്ട്ട ഫ്ലൈ ഓവറ് പദ്ധതിയുടെ ഇൻവെസ്റ്റിഗേഷന്‍ നടപടികൾ തുടങ്ങി. ജില്ലയിലെ പ്രധാന റോഡുകളിലൊന്നായ നാടുകാണി -പരപ്പനങ്ങാടി റോഡിലെ തിരക്കേറിയ ടൗണുകളിലൊന്നായ വേങ്ങരയിലെ ഗതാഗതക്കുരുക്ക് ഏറെ കാലമായി യാത്രക്കാർക്കും പൊതുജനങ്ങൾക്കും വലിയ പ്രയാസം സൃഷ്ടിക്കുകയാണ്. ഇതിനു പരിഹാരമായി നേരത്തെ ബൈ പാസ് റോഡിന് അനുമതിയും പ്രാഥമിക നടപടികളും ആരംഭിച്ചിരുന്നെങ്കിലും സ്ഥലമെടുക്കലിന്റെയും മറ്റും സാങ്കേതിക തടസ്സങ്ങളാൽ നീണ്ടു പോകുകയുമായിരുന്നു.
നിർദ്ധിഷ്ട ബൈപാസ്സ് വന്നാൽ തന്നെ ടൗണിലെ ഗതാഗത കുരുക്കിന് പൂർണമായും പരിഹാരമാകില്ലെന്ന പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഫ്ലൈ ഓവർ നിർദ്ദേശം വന്നത്. രണ്ട് കിലോമീറ്ററിനുള്ളിൽ അഞ്ചോളം ജംങ്ഷനുകളും നിരവധി ലിങ്ക് റോഡുകളും ഉള്ള വേങ്ങര ടൗണിൽ ഒരു ഫ്ലൈ ഓവർ സ്ഥാപിക്കുക എന്നതാണ് ഏക പരിഹാര മാർഗമെന്നാണ് കരുതുന്നത്. 18ലക്ഷം രൂപയാണ് ഇന്‍വെസ്റ്റിഗേഷനുവേണ്ടി അനുവദിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായുള്ള മണ്ണ് പരിശോധനയാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. കുറ്റാളൂർ മുതൽ കച്ചേരിപ്പടി അമ്മഞ്ചേരികാവ് വരെയാണ് പരിശോധന നടത്തുക.
Post a Comment
Thanks