നബിദിനം പ്രമാണിച്ച് സെപ്തംബർ 28 ന് അവധി നൽകണമെന്ന് മലപ്പുറം വെസ്റ്റ് ജില്ലാ സമസ്ത പോഷക ഘടകങ്ങളുടെ നേതാക്കൾ ആവശ്യപ്പെട്ടു.
മുസ്ലിം ലോകം ചാന്ദ്രപ്പിറവി അനുസരിച്ചാണ് മാസങ്ങൾ കണക്കാക്കുന്നത്. അതടിസ്ഥാനത്തിൽ ഈ വർഷത്തെ നബിദിനം സെപ്തംമ്പർ 28 നാണ് വരുക. ആയതിനാൽ സർക്കാർ പൊതു അവധി 28 ന് പുനർ നിശ്ചയിക്കണമെന്ന് വെസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറിമാറായ സയ്യിദ് കെ. കെ. എസ് തങ്ങൾ (എസ്. വൈ. എസ്), പി .കെ അബ്ദുൽ ഖാദർ ഖാസിമി (എസ്. കെ. ജെ. എം), മുഹമ്മദലി മാസ്റ്റർ പുളിക്കൽ (എസ് .കെ. എസ്. എസ്. എഫ് ), കെ .എം കുട്ടി എടക്കുളം ( എസ്. കെ .എം .എം. എ) ,വി .കെ ഹാറൂൺ റഷീദ് മാസ്റ്റർ (എസ്. ഇ .എ) എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. ഈ വിഷയത്തിൽ മുഖ്യമന്ത്രിക്കും മറ്റു വകുപ്പ് മന്ത്രിമാർക്കും ഇ മെയിൽ സന്ദേശമയച്ചു.
Post a Comment
Thanks