സ്നേഹതീരം ചാരിറ്റബിൾ സൊസൈറ്റി ലഹരി വിരുദ്ധ ക്യാമ്പയിൻ നടത്തി


മലപ്പുറം:പേങ്ങാട് ആസ്ഥാനമായി-5 വർഷമായി പ്രവർത്തിച്ചു വരുന്ന
സ്നേഹതീരം ചാരിറ്റബിൾ സൊസൈറ്റി നടത്തുന്ന ലഹരി വിരുദ്ധ ക്യാമ്പിന്റെ ഭാഗമായി കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിൽ "ലഹരി വിരുദ്ധ പോസ്റ്റർ പ്രചരണവും ലഹരി വിരുദ്ധ പ്രതിജ്ഞയും ക്യാമ്പസുകളിൽ " എന്ന സന്ദേശത്തിൻ്റെ ഭാഗമായി 77- ാം സ്വാതന്ത്ര്യ ദിനത്തിൽ
  കണ്ണൂർ, - മലപ്പുറം കോഴിക്കോട് ജില്ലകളിലെ വിവിധ സ്കൂളുകളിൽ
 പ്രോഗ്രാമുകൾ സംഘടിപ്പിച്ചു.
ചേലൊറ ഗവർമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ നടന്ന പ്രോഗ്രാമിൽ സ്നേഹതീരം സെക്രട്ടറിയുടെ അധ്യക്ഷതയിൽ_
 പ്രിൻസിപ്പൽ സുധാ ബിന്ദു ഉദ്ഘാടനം ചെയ്തു.

സ്നേഹതീരം കണ്ണൂർ യൂണിറ്റ് മെമ്പർ: രാഹുൽ കണ്ണൂര്. സ്റ്റാഫ് സെക്രട്ടറി ഇബ്രാഹിം സാർ, തുടങ്ങിയവർ നേതൃത്വം നൽകി.  സ്കൂൾ ലീഡർ മേഘന പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു.
മലപ്പുറം-കോഴിക്കോട് ജില്ലകളിലെ സ്കൂളുകളിൽ നടത്തിയ പരിപാടികൾക്ക്
മുഹമ്മദ് കുട്ടി പേങ്ങാട് -ഫർഹാൻ പേങ്ങാട് @ ജോയിൻ സെക്രട്ടറി :
 സമീറ കൊളപ്പുറം 
ജോയന്റ് സെക്രട്ടറി : മജീദ് കാനാഞ്ചേരി (കക്കാട് )
 എന്നിവർ നേതൃത്വം നൽകി

Post a Comment

Thanks

Previous Post Next Post