SYS സ്വാതന്ത്ര്യ ദിന സമ്മേളനം: സ്വാഗത സംഘം രൂപീകരിച്ചു

ഓഗസ്റ്റ് 15 ന് മൂന്നിയൂർ ആലിൻ ചുവട്ടിൽ വെച്ച് നടക്കുന്ന എസ് വൈ എസ് തേഞ്ഞിപ്പലം സോൺ സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യ ദിന സമ്മേള ന സ്വാഗത സംഘം രൂപീകരിച്ചു.

ആലിൻചുവട് നിബ്റാസിൽ വെച്ച് നടന്ന പരിപാടി കേരള മുസ്ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി മുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു.

ബശീർ അഹ്സനി കളമണ്ണ അധ്യക്ഷത വഹിച്ചു. ശറഫുദ്ധീൻ സഖാഫി വിഷയാവതരണം നടത്തി. 
അബ്ദുൽ ഗഫൂർ മുസ്ലിയാർ, സയ്യിദ് സൈനുൽ ആബീദ് തലപ്പാറ, ഹിദായതുള്ള അദനി ആശംസകൾ അർപ്പിച്ചു. സയ്യിദ് ഹബീബ് തുറാബ് തലപ്പാറ സമാപന പ്രാർത്ഥന നടത്തി.

സ്വാതന്ത്ര്യ ദിന സമ്മേളനത്തിൽ എംപി അബ്ദുസമദ് സമദാനി എം പി മുഖ്യ പ്രഭാഷണം നടത്തും.

Post a Comment

Thanks

Previous Post Next Post