പ്രസവവേദന തുടങ്ങിയതോടെ ആശുപത്രിയിലേക്ക്; യാത്രാമധ്യേ ആംബുലൻസിൽ കുഞ്ഞിന് ജന്മംനൽകി ആദിവാസി യുവതി


വയനാട്: വയനാട്ടിൽ ആദിവാസി യുവതി ആംബുലൻസിൽ പ്രസവിച്ചു. തിരുനെല്ലി മാന്താനം കോളനിയിലെ വിജയന്റെ ഭാര്യ ബീനയാണ് ആശുപത്രിയിലേക്കുള്ള യാത്രയിൽ ആംബുലൻസിൽ പ്രസവിച്ചത്. ഇന്ന് രാവിലെ ഒൻപതരയോടെയാണ് സംഭവം.


പ്രസവ വേദന അനുഭവപ്പെട്ട ബീനയെ അടിയന്തരമായി ആശുപത്രിയിലെത്തിക്കാൻ അപ്പപ്പാറ കുടുംബരോഗ്യ കേന്ദ്രത്തിലെ ആംബുലൻസ് വീട്ടിൽ എത്തി. തുടർന്ന് ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു പ്രസവം. ആംബുലൻസിൽ ഉണ്ടായിരുന്ന നഴ്സ് വാഹനത്തിൽ വച്ച് തന്നെ അടിയന്തര ശുശ്രൂഷ നൽകിയ ശേഷം സമീപത്തെ അപ്പപ്പാറ പിഎച്ച്സിയിൽ എത്തിച്ച് പ്രഥമിക ശുശ്രൂഷ നടത്തി. തുടർന്ന് അമ്മയെയും കുഞ്ഞിനേയും മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റി. അമ്മയ്ക്കും കുഞ്ഞിനും നിലവിൽ ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് ആശുപ്ത്രി അധികൃതര്‍ അറിയിച്ചു.

Post a Comment

Thanks

Previous Post Next Post