പെയിന്റിംഗ് തൊഴിലാളി അസോസിയേഷൻ തിരൂരങ്ങാടി താലൂക്ക് സമ്മേളനം നടത്തി.

തിരൂരങ്ങാടി:  "കൂടെയുണ്ട് കൂടെപ്പിറപ്പായി" എന്ന സന്ദേശം നൽകി ആൾ കേരള പെയ്ന്റിംഗ് ആന്റ് പോളിഷിംഗ് അസോസിയേഷൻ ( A. K. P. P. A) തിരൂരങ്ങാടി താലൂക്ക് സമ്മേളനവും ആദരിക്കലും നടത്തി.

തലപ്പാറ ഖൈറാ മാളിൽ  നടന്ന സമ്മേളനം പതാക ഉയർത്തലോടെ ആരംഭിച്ചു. തിരൂരങ്ങാടി മുനിസിപ്പൽ ചെയർമാൻ കെ.പി. മുഹമ്മദ് കുട്ടി സമ്മേളനം ഉൽഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് മൊയ്തീൻ കുണ്ടൂർ അദ്ധ്യക്ഷ്യം വഹിച്ചു. മൂന്നിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൻ. എം.. സുഹ്റാബി മുഖ്യാഥിതിയായി പങ്കെടുത്തു.
 ഗ്രാമ പഞ്ചായത്ത് മെമ്പർ മർവ അബ്ദുൽ ഖാദർ, അഷ്റഫ് കളത്തിങ്ങൽ പാറ, മുഹമ്മദ് അലീഷ, സംസ്ഥാന - ജില്ലാ ഭാരവാഹികളായ ഷാജി വർഗ്ഗീസ് , അനീഗർ ആലപ്പുഴ, ഉണ്ണീ കൃഷ്ണൻ മലപ്പുറം, ഹുസൈൻ പുകയൂർ, ഷറഫു മഞ്ചേരി, ദീപു വള്ളിക്കുന്ന്, ജലീൽ മഞ്ചേരി, ഷംസു മങ്കട പ്രസംഗിച്ചു. അഷ്റഫ് പാറക്കടവ് സ്വാഗതവും ശുചീന്ദ്രൻ പടിക്കൽ നന്ദിയും പറഞ്ഞു. 

സമ്മേളനത്തോടനു ബന്ധിച്ച് മുതിർന്ന പെയിന്റിംഗ് തൊഴിലാളികളെയും എസ്. എസ്. എൽ. സി. ഉയർന്ന വിജയം കൈവരിച്ച പെയിന്റിംഗ് തൊഴിലാളികളുടെ മക്കളെയും ചടങ്ങിൽ വെച്ച് ആദരിച്ചു.
A. K. P. P. A കലാകാരൻ മാരുടെ വിവിധ കലാപരിപാടികളും  സമ്മേളനത്തോടനു ബന്ധിച്ച് നടന്നു.

അഷ്റഫ് കളത്തിങ്ങൽ പാറ

Post a Comment

Thanks

أحدث أقدم