ഹജ്ജ് തീർത്ഥാടനം: ആദ്യ സംഘം കരിപ്പൂരിൽ മടങ്ങിയെത്തി



 കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പോയ ഹാജിമാരുടെ ആദ്യ സംഘം കേരളത്തിൽ മടങ്ങിയെത്തി. 

6.45 നുള്ള  എയർ ഇന്ത്യ വിമാനത്തിൽ 143  ഹാജിമാരുമായി കരിപ്പൂർ വിമാനത്താവളത്തിലാണ് ആദ്യ സംഘം മടങ്ങിയെത്തിയത്.  തിരിച്ചെത്തിയ ഹാജിമാരെ   ഹജ്ജ് കമ്മിറ്റി ചെയർമാന്റെ നേതൃത്വത്തിൽ  വിമാന താവളത്തിൽ സ്വീകരിച്ചു.  68 പുരുഷന്മാരും 75 സ്ത്രീകളുമടങ്ങിയതാണ് ആദ്യ സംഘം. 

വരും ദിവസങ്ങളിൽ കൂടുതൽ ഹാജിമാർ തിരിച്ചെത്തും.

11556 പേരാണ് ഇത്തവണ കേരളത്തിൽ നിന്നും ഹജ്ജിന് യാത്ര തിരിച്ചത്. ഇതിൽ 11252 പേർ കേരളത്തിൽ നിന്നുള്ളവും 304 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരുമാണ്. ഹജ്ജിന് പുറപ്പെട്ടവരിൽ 8 പേർ ഇതിനകം മരണപ്പെട്ടിട്ടുണ്ട്.

ചെയർമാൻ സി. മുഹമ്മദ് ഫൈസി, അബ്ദുസ്സമദ് സമദാനി എം.പി., മെമ്പർമാരായ അഡ്വ. പി.ടി.എ. റഹീം എം.എൽ.എ., അഡ്വ. പി. മൊയ്തീൻകുട്ടി, പി.പി.മുഹമ്മദ് റാഫി , ഡോ. ഐ.പി. അബ്ദുസ്സലാം, പി.ടിഅക്ബർ , എ.സഫർ കയാൽ,  കെ.എം മുഹമ്മദ് കാസിം കോയ,കെ പി സുലൈമാൻ ഹാജി,   എക്‌സിക്യൂട്ടീവ് ഓഫീസ്സർ പി.എം ഹമീദ് , അസിസ്റ്റന്റ് സെക്രട്ടറി  എൻ. മുഹമ്മദലി തുടങ്ങിയവർ ചേർന്ന് ഹാജിമാരെ സ്വീകരിച്ചു .

Post a Comment

Thanks

أحدث أقدم