ജിദ്ദയിലെ മലയാളി ഫുട്‍ബോളർ ഷാഹിദ് നിര്യാതനായി

ജിദ്ദയിലെ അറിയപ്പെടുന്ന മലയാളി ഫുട്‍ബോളർ ഷാഹിദ് എന്ന ഈപ്പു (30) നിര്യാതനായി. ടൗൺ ടീം സ്‌ട്രൈക്കേഴ്‌സ് ക്ലബ്ബിൽ മുൻനിര കളിക്കാരനായ അദ്ദേഹം മലപ്പുറം അരീക്കോട് തേരട്ടമ്മൽ സ്വദേശിയാണ്.ദീർഘ കാലമായി ജിദ്ദയിൽ പ്രവാസിയാണ്. ജിദ്ദ ഖാലിദ് ബിൻ വലീദ് സ്ട്രീറ്റിൽ ഹോട്ടൽ നടത്തുകയായിരുന്നു. നെഞ്ചുവേദനയെ തുടർന്ന് ബുധനാഴ്ച്ചയാണ് ജിദ്ദയിലെ കിങ് ഫഹദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് പുലർച്ചെ മരിച്ചു.

ഭാര്യ മര്‍സ്സീന മോള്‍, മകന്‍ ആറുമാസം പ്രായമുള്ള ഇവാന്‍ ആദം എന്നിവര്‍ സന്ദര്‍ശക വിസയില്‍ ജിദ്ദയിലുണ്ട്. പിതാവ് പരേതനായ അബ്ദുരഹിമാന്‍ കാറങ്ങാടന്‍ മാതാവ് ആയിഷ ചെങ്ങോടന്‍. 

Post a Comment

Thanks

Previous Post Next Post