മൈസൂരിൽ വാഹനാപകടം; ഉപ്പയും മകനും മരിച്ചു; കാറിൽ ഉണ്ടായിരുന്നത് 8 അംഗ കുടുംബം..❗



⭕മൈസൂരുവിലുണ്ടായ വാഹനാപകടത്തില്‍ വണ്ടൂർ വാണിയമ്പലം സ്വദേശികളായ ഉപ്പയും മകനും മരിച്ചു. വാണിയമ്പലം സ്വദേശികളായ അബ്ദുള്‍ നാസറും മകന്‍ നഹാസുമാണ് മരിച്ചത്. നഞ്ചൻ ഗോഡ് - ഗുണ്ടല്‍പ്പെട്ട് റോഡില്‍ ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു അപകടം. നാസറിന്റെ മൂത്ത മകൻ നഫാസിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


കുടുംബം സഞ്ചരിച്ച കാര്‍ ഡിവൈഡില്‍ തട്ടി മറിയുകയായിരുന്നു. ഇവരെ കൂടാതെ ഭാര്യയും രണ്ട് മക്കളും സഹോദരനുമടക്കം 8 പേർ വാഹനത്തിലുണ്ടായിരുന്നു. പരിക്കുപറ്റിയ ഇവരെ മൈസുരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


വെള്ളിയാഴ്ചയാണ് ഇവര്‍ മൈസൂരുവിലേക്ക് വിനോദയായാത്ര പോയത്. അവിടെ നിന്നും മടങ്ങുന്നതിനിടെയാണ് അപകടം. ഉപ്പയും മകനും സംഭവസ്ഥലത്തുവച്ച്‌ തന്നെ മരിച്ചു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു. വാണിയമ്പലം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് നഹാസ്.

Post a Comment

Thanks

Previous Post Next Post