വേങ്ങരയിൽ നിന്ന് 53. 8 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി



വേങ്ങര: കുഴൽപ്പണം കടത്തിയ  രണ്ടുപേരെ വേങ്ങര പോലീസ് അറസ്റ്റ് ചെയ്തു. മഞ്ചേരി പുൽപ്പറ്റ കിടങ്ങഴി നിഷാജ് (28), തൃക്കലങ്ങാട് അബിദാസ് ( 27) എന്നിവരെയാണ് പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്നുള്ള വാഹന പരിശോധനയിൽ   53.8 ലക്ഷം രൂപയുമായി വേങ്ങര പിക്കപ്പ്  സ്റ്റാൻഡിനടുത്ത് വെച്ചാണ് പിടികൂടിയത്.  


കൊടുവള്ളിയിൽ നിന്നു വേങ്ങരയിലേക്ക്  വിതരണത്തിനായി എത്തിച്ച പണമാണെന്ന് സംശയിക്കുന്നു. ഓട്ടോറിക്ഷയുടെ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു പണം. വേങ്ങര പോലീസ് ഇൻസ്‌പെക്ടർ മുഹമ്മദ് ഹനീഫയുടെ നേതൃത്വത്തിലുള്ള സംഘമാണ്  പരിശോധന നടത്തിയത്.

Post a Comment

Thanks

Previous Post Next Post