തിരൂരങ്ങാടി: ജാതി മത ഭേദമന്യ സമാദരണീയനും മുസ്ലിം സമുദായത്തിന്റെ ആത്മീയാചാര്യനും സാമൂഹിക പരിഷ്കർത്താവും സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെ മുൻനിര നേതാവുമായിരുന്ന മമ്പുറം ഖുഥ്ബുസ്സമാൻ സയ്യിദ് അലവി മൗലദ്ദവീല അൽ ഹുസൈനി തങ്ങളുടെ 185-ാം ആണ്ടുനേർച്ചക്ക് അന്തിമ രൂപമായി. ജാതി-മത വിത്യാസമില്ലാതെ പതിനായിരങ്ങൾ പങ്കെടുക്കുന്ന ആണ്ടുനേർച്ചക്ക് 19 ന് ബുധനാഴ്ച തുടക്കമാകുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മമ്പുറം മഖാമിന്റെ പരിപാലന ചുമതല ദാറുൽഹുദാ മാനേജിങ് കമ്മിറ്റി ഏറ്റെടുത്തതിന് ശേഷമുള്ള 25-ാമത്തെ ആണ്ടുനേർച്ചയാണ് ഇത്തവണ നടക്കുക.
19 ന് ബുധനാഴ്ച അസ്വർ നമസ്കാരാനന്തരം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ മഖാമിൽ വെച്ച് നടക്കുന്ന സിയാറത്തിനും കൂട്ടു പ്രാർത്ഥനക്കും ശേഷം സയ്യിദ് അഹ്മദ് ജിഫ്രി തങ്ങൾ (മമ്പുറം) കൊടി ഉയർത്തുന്നതോടെ ഒരാഴ്ചയിലേറെ നീണ്ടുനിൽക്കുന്ന 185-ാമത് ആണ്ടുനേർച്ചക്ക്
ഔദ്യോഗിക തുടക്കമാവും. രാത്രി നടക്കുന്ന മജ്ലിസുന്നൂർ ആത്മീയ സദസ്സിന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ നേതൃത്വം നൽകും. സയ്യിദ് ഫഖ്റുദ്ദീൻ തങ്ങൾ കണ്ണന്തളി, പി. ഇസ്ഹാഖ് ബാഖവി, മമ്പുറം ഖത്തീബ് ഹാഷിഫ് ഹുദവി സംബന്ധിക്കും.
20-ന് വ്യാഴാഴ്ച രാത്രി മഖാമിൽ നടക്കുന്ന മമ്പുറം സ്വലാത്തിന് കോഴിക്കോട് ഖാദി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈൽ സാരഥ്യം വഹിക്കും.
21, 22, 23, 24 തിയ്യതികളിൽ രാത്രി ഏഴരക്ക് മതപ്രഭാഷണങ്ങൾ നടക്കും. 21 ന് വെള്ളിയാഴ്ച പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്യും.
അബ്ദുസ്സമദ് പൂക്കോട്ടൂർ പ്രഭാഷണം നടത്തും. 22 ന് പാണക്കാട് സയ്യിദ് ബശീറലി ശിഹാബ് തങ്ങൾ ഉദ്ഘാടനവും സിറാജുദ്ദീൻ ഖാസിമി പത്തനാപുരം പ്രഭാഷണവും നടത്തും. 23 ന് ഞായറാഴ്ച രാവിലെ "മമ്പുറം തങ്ങളുടെ ലോകം" എന്ന ശീർഷകത്തിൽ സെമിനാർ നടക്കും. ദാറുൽഹുദാ വൈസ് ചാൻസലർ ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്വി ഉദ്ഘാടനം ചെയ്യും. മമ്പുറം തങ്ങളും മലബാറിലെ സാമൂഹ്യ പരിസരവും എന്ന വിഷയത്തിൽ മദ്രാസ് ഐ.ഐ.ടി പ്രൊഫസർ ഡോ. ആർ സന്തോഷ് മുഖ്യപ്രഭാഷണം നടത്തും. കാലിക്കറ്റ് യൂനിവേഴ്സിറ്റി ചരിത്രവിഭാഗം പ്രൊഫസർ ഡോ. ശിവദാസൻ, ഇസ്തംബൂൾ യൂനിവേഴ്സിറ്റി ഗവേഷകൻ ഡോ. മുസ്ഥഫ ഹുദവി ഊജമ്പാടി, ഡോ. മോയിൻ ഹുദവി മലയമ്മ തുടങ്ങിയവർ വിഷയാവതരണം നടത്തും. സയ്യിദ് ഫദ്ൽ പൂക്കോയ തങ്ങളെ കുറിച്ചുള്ള പുസ്തക പ്രകാശനവും നടക്കും. സെമിനാറിനെ കുറിച്ചുള്ള വിശദ വിവരങ്ങൾക്കും
രജിസ്ട്രേഷനും ദാറുൽഹുദാ വെബ്സൈറ്റ് (http://www.dhiu.in) സന്ദർശിക്കുക.
23 ന് രാത്രി നടക്കുന്ന പ്രഭാഷണ സദസ്സ് പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. മുനീർ ഹുദവി വിളയിൽ പ്രഭാഷണം നിർവഹിക്കും. 24 ന് തിങ്കളാഴ്ച എം.പി മുസ്ഥഫൽ ഫൈസി ഉദ്ഘാടനവും മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണവും നിർവഹിക്കും.
25 ന് ചൊവ്വാഴ്ച രാത്രി മമ്പുറം തങ്ങൾ അനുസ്മരണവും പ്രാർത്ഥനാ സദസ്സും നടക്കും. സമസ്ത ജന.സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാർ ഉദ്ഘാടനം ചെയ്യും. സയ്യിദ് അലവി മൗലദ്ദവീല ഹിഫ്ളുൽ ഖുർആൻ കോളേജിൽനിന്നു ഖുർആൻ മനഃപാഠമാക്കിയ ഹാഫിളീങ്ങൾക്കുള്ള സനനദ് ദാനവും അദ്ദേഹം നിർവഹിക്കും. ദാറുൽഹുദാ വി.സി ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്വി അധ്യക്ഷത വഹിക്കും. പ്രാർഥനാ സദസ്സിന് പാണക്കാട് സയ്യിദ് നാസ്വിർ അബ്ദുൽ ഹയ്യ് ശിഹാബ് തങ്ങൾ നേതൃത്വം നൽകും.
സമാപന ദിവസമായ 26 ന് ബുധനാഴ്ച രാവിലെ എട്ട് മണി മുതൽ അന്നദാനം നടക്കും. പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. സയ്യിദ് അബ്ദുർറഹ്മാൻ ജിഫ്രി തങ്ങൾ കോഴിക്കോട് അധ്യക്ഷനാവും. സയ്യിദ് അഹ്മദ് ജിഫ്രി തങ്ങൾ മമ്പുറം, പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ.എ, സയ്യിദ് ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, എ.പി ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സംബന്ധിക്കും. ഉച്ചക്ക് 1:30 ന് നടക്കുന്ന മൗലിദ് ഖത്മ് ദുആയോടെ ഒരാഴ്ച്ചത്തെ മമ്പുറം ആണ്ട് നേർച്ചക്ക് പരിസമാപ്തിയാവും. സമാപന പ്രാർഥനക്ക് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നേതൃത്വം നൽകും. ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി, യു. മുഹമ്മദ് ഷാഫി ഹാജി, കെ.പി.
ഷംസുദ്ദീൻ ഹാജി വെളിമുക്ക്, സി.കെ.മുഹമ്മദ് ഹാജി പുകയൂർ, ഹംസ ഹാജി മുന്നിയൂർ, കബീർ ഹാജി ഓമചപ്പുഴ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
Post a Comment
Thanks