പടിക്കലിൽ വീട്ടിൽ മോഷണം; 12 പവൻ കള്ളൻ കൊണ്ടുപോയി.



തിരൂരങ്ങാടി:മൂന്നിയൂർ പടിക്കലിൽ വീട്ടിൽ കവർച്ച. പടിക്കൽ ഉറുമി ബസാറിലെ ചെനാത്ത് ഹംസയുടെ വീട്ടിലാണ് കവർച്ച നടന്നത്. 

15 ന് മകൾ വീട്ടിലെത്തിയിരുന്നു. 17 ന് ആശുപത്രിയിൽ പോയിരുന്ന ഇവർ രാത്രി 11.30 നാണ് തിരിച്ചു വന്നത്. 

പുലർച്ചെ 4.30 ന് ഹംസ പ്രഭാത നമസ്കാരത്തിനായി ഉണർന്നപ്പോൾ വാതിൽ തുറന്ന നിലയിൽ കണ്ടു.വാതിൽ അടച്ചുവെന്ന ഓർമയിൽ പുറത്തു പോയതായിരുന്നു ഇദ്ദേഹം. 

പിന്നീട് നോക്കിയപ്പോൾ ആണ് മോഷണ വിവരം അറിഞ്ഞത്. ഉറങ്ങിക്കിടന്ന മകളുടെ ആഭരണങ്ങളും അലമാരയിൽ സൂക്ഷിച്ച ആഭരണങ്ങളും ഉൾപ്പെടെ കവർന്നിരുന്നു. 12 പവൻ നഷ്ടപ്പെട്ടതായി ഹംസ തിരൂരങ്ങാടി പോലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു.

Post a Comment

Thanks

Previous Post Next Post