മുഖംമൂടി ധരിച്ചെത്തി എ ടി എമ്മിൽ കവർച്ചാ ശ്രമം; അലാറം അടിച്ചതോടെ ഓടി രക്ഷപ്പെട്ട് കള്ളൻ



മലപ്പുറം: ചങ്ങരംകുളം സൗത്ത് ഇന്ത്യൻ ബാങ്ക് ശാഖയുടെ എ ടി എമ്മിൽ കവർച്ചാ ശ്രമം. മുഖംമൂടി ധരിച്ച് എത്തിയ മോഷ്ടാവ് എടിഎം തുറക്കാൻ ശ്രമിക്കുന്നതിനിടെ അലാറം മുഴങ്ങുകയായിരുന്നു. ഇതോടെ ശ്രമം ഉപേക്ഷിച്ച് ഇയാൾ രക്ഷപ്പെട്ടു. ഞായറാഴ്ച പുലർച്ചെ 1.45 -ഓടെ നൈറ്റ് ഓഫീസർ എ ടി എമ്മിലെ ബുക്കിൽ ഒപ്പുവച്ചു പോയതിന് ശേഷമാണ് മോഷണശ്രമം നടന്നത്.


നരണിപ്പുഴ റോഡിലുള്ള സൗത്ത് ഇന്ത്യൻ ബാങ്ക് ശാഖക്ക് സമീപത്ത് പ്രവർത്തിക്കുന്ന എ ടി എമ്മിൽ ആണ് മോഷണശ്രമം നടന്നത്.

സംഭവത്തിൽ ബാങ്ക് ആധികൃതർ നൽകിയ പരാതിയിൽ ചങ്ങരംകുളം പൊലീസ് അന്വേഷണം ആരംഭിച്ചു

Post a Comment

Thanks

Previous Post Next Post