തിരൂരങ്ങാടിയില്‍ താലൂക്ക് തല അദാലത്ത് ഈ മാസം 25 ന്

 


⭕തിരൂരങ്ങാടി: സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷിക പരിപാടികളുടെ ഭാഗമായി സംഘടിപ്പിക്കുന്ന 'കരുതലും കൈത്താങ്ങും താലൂക്ക്തല അദാലത്ത് ഇന്ന് (മെയ് 18) പെരിന്തൽമണ്ണയിൽ നടക്കും. വിവിധ സർക്കാർ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികൾ തീർപ്പാക്കുന്നതിന് മന്ത്രിമാരും മറ്റ് ജനപ്രതിനിധികളും പങ്കെടുക്കുന്ന അദാലത്ത് അങ്ങാടിപ്പുറം കല്യാണി കല്യാണ മണ്ഡപത്തിലാണ് നടക്കുക.


തിരൂരിൽ 22ന് വാഗൺ ട്രാജഡി ടൗൺ ഹാളിലും പൊന്നാനിയിൽ 23ന് എം.ഇ.എസ് കോളജ് ഓഡിറ്റോറിയത്തിലും തിരൂരങ്ങാടിയിൽ 25ന് തൃക്കുളം ഗവ. ഹൈസ്കൂളിലും കൊണ്ടോട്ടിയിൽ 26ന് മോയിൻകുട്ടി വൈദ്യർ സ്മാരകത്തിലുമാണ് താലൂക്ക് തല അദാലത്തുകൾ നടത്തുന്നത്.

Post a Comment

Thanks

أحدث أقدم
Moonniyur Vartha